/indian-express-malayalam/media/media_files/uploads/2018/04/dravid.jpg)
കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിട്ടപ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ പോയത് ഗ്യാലറിയിലിരിക്കുന്ന ഒരു മനുഷ്യനിലേക്കായിരുന്നു. അത് മറ്റാരുമായിരുന്നില്ല ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ വന്‍മതില്‍ രാഹുല്‍ ദ്രാവിഡായിരുന്നു.
കളിക്കളത്തിലും ഗ്യാലറിയിലും താരങ്ങള്‍ നിറയുന്നതാണ് ഐപിഎല്‍. വിഐപി ഗ്യാലറിയില്‍ മുഴുവന്‍ സിനിമാ താരങ്ങളും ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളുമായിരിക്കും. എന്നാല്‍ വിഐപി ഗ്യാലറി ഉപേക്ഷിച്ച് സാധാരണക്കാരനായി സാധാ ഗ്യാലറിയിലിരുന്ന് കളികാണാനായിരുന്നു ദ്രാവിഡിന്റെ തീരുമാനം.
രാഹുലിനൊപ്പം മകനും ഭാര്യയുമുണ്ടായിരുന്നു. താരജാഡയില്ലാതെ തങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്ന ദ്രാവിഡിനെ കരഘോഷത്തോടെയായിരുന്നു കാണികള്‍ വരവേറ്റത്. തന്റെ സ്വന്തം കുട്ടികളായ ശിവം മാനിയും ഷുബ്മാന്‍ ഗില്ലുമെല്ലാം മൈതാനത്ത് തിളങ്ങുന്നത് അദ്ദേഹം അവിടെയിരുന്ന് കണ്ടാസ്വദിക്കുകയായിരുന്നു.
Look who's here to support the #RCB at Chinnaswamy #TheWall#TheLegend#RahulDravid. pic.twitter.com/N2MIRVeGQY
— IndianPremierLeague (@IPL) April 29, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us