ഹൈദരാബാദ്: നായകന്റെ റോളിൽ മുന്നിൽ നിന്ന് നയിച്ച് വിൻഡീസിനെതിരെ തകർപ്പൻ ജയം ഇന്ത്യയ്ക്ക് സമ്മാനിച്ച വിരാട് കോഹ്‌ലിയും, താരത്തിന്റെ ഇന്നിങ്സുമാണ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. 94 റൺസ് സ്വന്തമാക്കി ഇന്ത്യയ്ക്ക് ആറു വിക്കറ്റു ജയം സമ്മാനിച്ച കോഹ്‌ലി ശരിക്കും ക്രീസിൽ സംഹാരതാണ്ഡവമാടുകയായിരുന്നു. ഉരുണ്ടും പറന്നും 12 തവണ കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പന്ത് ബൗണ്ടറി കടന്നു.

Also Read: ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്കുവേണ്ടി കളിക്കാന്‍ എന്നെ കിട്ടില്ല, ലക്ഷ്യം വേറെയാണ്: വിരാട് കോഹ്‌ലി

ടി20 ക്രിക്കറ്റിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് കോഹ്‌ലി ഹൈദരാബാദിൽ കുറിച്ചത്. സെഞ്ചുറിക്ക് ആറ് റൺസ് അകലെ മത്സരം ഇന്ത്യ ജയിച്ചതിനാൽ മാത്രമാണ് ആ നേട്ടം കോഹ്‌ലി നഷ്ടമായതെന്ന് വ്യക്തമായി പറയാൻ സാധിക്കും. 16-ാം ഓവറിൽ കെസ്രിക്ക് വില്യംസണിനെതിരെ 23 റൺസ് അടിച്ചെടുത്ത കോഹ്‌ലി വിൻഡീസ് താരത്തെ കണക്കിന് പരിഹസിക്കുകയും ചെയ്തു.

View this post on Instagram

You do not mess with the Skip! #TeamIndia #INDvWI @paytm

A post shared by Team India (@indiancricketteam) on

മത്സരത്തിന് ശേഷം നിരവധി ആളുകളാണ് കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിൽ തന്നെ അമിതാഭ് ബച്ചന്റെ കമന്റ് അൽപം വ്യത്യസ്തമായിരുന്നു. ഇന്ത്യൻ നായകനെ അഭിനന്ദിച്ചും വിൻഡീസ് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടുളളതുമാണ് ബച്ചന്റെ ട്വീറ്റ്.

Also Read: കളി എന്നോട് വേണ്ട വില്യംസ്; പക വീട്ടാനുള്ളതാണ്, വൈറല്‍ വീഡിയോ

“എത്രതവണ ഞാൻ നിങ്ങളോട് പറഞ്ഞു, കോഹ്‌ലിയെ കളിയാക്കാൻ നിൽക്കണ്ടാന്ന്, നിങ്ങൾ എന്റെ വാക്കുകൾ കേട്ടില്ല. ഇപ്പോൾ നോക്കൂ, അർഹിച്ച മറുപടി അദ്ദേഹം തന്നെ നിങ്ങൾക്ക് നൽകി. വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ മുഖത്തേക്ക് നോക്കൂ, കോഹ്‌ലി അവരെ എത്രമാത്രം പരിഭ്രമിപ്പിച്ചുവെന്നു കാണാം,” അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു. തന്റെ തന്നെ ചിത്രമായ അമർ അക്ബർ അന്തോണിയിലെ ഡയലോഗിന് സമാനമായ രീതിയിലായിരുന്നു ബച്ചന്റെ ട്വീറ്റ്.

അതേസമയം, ടി20 മത്സരത്തിനു ശേഷം നോട്ട്ബുക്ക് സെലിബ്രേഷനെ കുറിച്ച് കോഹ്‌ലി തന്നെ വിശദീകരിച്ചു. 2017 ലെ ജമൈക്ക ടി20 മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് സ്വന്തമാക്കിയ ശേഷം വില്യംസ് നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയാണ് താരത്തെ യാത്രയാക്കിയത്. അന്ന് 29 റണ്‍സിലാണ് കോഹ്‌ലി പുറത്തായത്. ഇതിനുള്ള മറുപടിയായിരുന്നു ഹൈദരാബാദില്‍ താന്‍ നല്‍കിയതെന്ന് കോഹ്‌ലി വ്യക്തമാക്കി.

Also Read: അമ്പമ്പോ എന്തൊരു വാതുവയ്‌പ്; ഒറ്റ മത്സരത്തില്‍ മറിഞ്ഞത് 225 കോടി

ഹൈദരാബാദിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. 8 പന്ത് ഇന്ത്യൻ ഇന്നിങ്സിൽ ബാക്കിവച്ചാണ് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം കോഹ്‌ലിയും സംഘവും മറികടന്നത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ തുടക്കം സാവധാനമായിരുന്നു. ടീം സ്കോർ 30ൽ നിൽക്കെ രോഹിത് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കെ.എൽ.രാഹുൽ-വിരാട് കോഹ്‌ലി സഖ്യം ഇന്ത്യൻ ഇന്നിങ്സിനു വീണ്ടും ജീവൻ നൽകി, പിന്നാലെ ജയവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook