ബിഗ് ബാഷ് ലീഗ് (ബിബിഎല്‍) മത്സരത്തിനിടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം സാംപ മങ്കാദ് ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ‘മങ്കാദിങ്’ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി, ഈ തന്ത്രത്തിന്റെ പേര് മാറ്റാനുള്ള ആവശ്യങ്ങള്‍ ഓസ്ട്രേലിയയിലും ക്രിക്കറ്റ് ലോകത്തും ചര്‍ച്ചകള്‍ നടന്നിരുന്നു. ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്കനുസൃതമായ പുറത്താക്കല്‍ പൂര്‍ണ്ണമായും നിയമപരമാണെങ്കിലും ‘മങ്കാദിംഗ്’ എന്ന പേര് എല്ലായ്പ്പോഴും കളിക്കാര്‍ക്കും ആരാധകര്‍ക്കും ഇടയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
വിനു മങ്കാദിന്റെ കുടുംബത്തോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി, ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ മുന്‍നിര അഡ്മിനിസ്ട്രേറ്റര്മാരായ ടോഡ് ഗ്രീന്‍ബെര്‍ഗും ക്രിക്കറ്റ് എന്‍എസ്ഡബ്ല്യുവിലെ ലീ ജെര്മണും ഈയാഴ്ച കാമ്പെയ്ന് ആരംഭിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍, മങ്കാദിന്റെ ചെറുമകന് രംഗത്തെത്തി. വിനു മങ്കാദിന്റെ കുടുംബാംഗങ്ങള്‍ അതില്‍ അഭിമാനിക്കുന്നുവെന്നും പ്രശ്നമൊന്നുമില്ലെന്നും മങ്കാദിന്റെ ചെറുമകന് ഈ വിഷയത്തില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തി.
”വ്യക്തിപരമായി, എന്റെ മുത്തച്ഛനെ ഓര്‍മ്മിക്കുന്നത് കാണുന്നതില്‍ ഞാന്‍ എപ്പോഴും സന്തോഷിക്കുന്നു. ഞങ്ങളുടെ പേര് ഒരു ക്രിക്കറ്റ് പദവുമായി ബന്ധപ്പെടുത്തുന്നത് വലിയ ബഹുമതിയായി ഞാന്‍ കരുതുന്നു. വിനു മങ്കാദിന്റെ ചെറുമകന് ഹര്‍ഷ് മങ്കാദിനെ ഉദ്ധരിച്ച് സിഡ്നി മോണിംഗ് ഹെറാള്‍ഡ് പറയുന്നു, ഒരു മികച്ച മത്സരാര്‍ത്ഥി എന്ന നിലയിലും കായികതാരമെന്ന നിലയിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളും പൈതൃകവും നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ കണ്ടുമുട്ടിയവരും അദ്ദേഹത്തെ അറിയുന്നവരും അദ്ദേഹത്തോടൊപ്പം ജീവിതം അനുഭവിച്ചവരും ആഴത്തില്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ‘ ഹര്‍ഷ് മങ്കാദ് കൂട്ടിച്ചേര്‍ത്തു.
75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഓസ്ട്രേലിയന്‍ താരം ബില്‍ ബ്രൗണിനെ നോണ്‍-സ്ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ടാക്കിയത് മുതല്‍ മങ്കാദ്് അല്ലെങ്കില്‍ മങ്കാദിംഗ് ക്രിക്കറ്റ് ഭാഷയുടെ ഭാഗമാണ്. 40കളിലും 50കളിലും ഇന്ത്യയുടെ സൂപ്പര്‍ താരമായിരുന്നു വിനു മങ്കാദ്.
ഇന്ത്യക്കായി 44 ടെസ്റ്റുകള്‍ കളിച്ച താരമാണ് അദ്ദേഹം.