ഇംഗ്ലണ്ടിന്റെ നിലവിലുള്ള തരത്തിലുള്ള സ്പിൻ ആക്രമണം വച്ച് ഇന്ത്യക്കെതിരായ പരമ്പരയിൽ ഒരു ടെസ്റ്റ് പോലും അവർക്ക് ജയിക്കാനാവുമെന്ന് കരുതുന്നില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. നാല് ടെസ്റ്റുകളാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലുള്ളത്.
മോയിൻ അലി, ഡോം ബെസ്, ജാക്ക് ലീച്ച് എന്നിവരെ ഇംഗ്ലണ്ട് തങ്ങളുടെ ടീമിൽ സ്പിന്നർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. 60 ടെസ്റ്റുകളിൽ നിന്ന് 181 വിക്കറ്റുകൾ നേടിയ അലി ഒരു പരിചയസമ്പന്നനാണ്. ബെസും ലീച്ചും 12 ടെസ്റ്റുകൾ വീതം കളിച്ചു, യഥാക്രമം 31 ഉം 44 ഉം വിക്കറ്റുകൾ നേടി. ഇന്ത്യയെ ഹോംഗ്രൗണ്ടിൽ വെല്ലുവിളിക്കാൻ ഇവരുടെ സ്പിൻ ആക്രമണം മതിയാവില്ലെന്ന് ഗംഭീർ പറഞ്ഞു.
Read More: സ്റ്റേഡിയത്തിലേക്ക് കാണികൾക്കും പ്രവേശനം; ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം നേരിട്ട് ആസ്വാദിക്കാം
“ഇംഗ്ലണ്ട് അവരുടെ സ്പിൻ ആക്രമണ നിര വച്ച് ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് മത്സരത്തിലുംവിജയിക്കാൻ പോവുന്നതായി ഞാൻ കാണുന്നില്ല,” 39 കാരനായ ഗംഭീർ സ്റ്റാർ സ്പോർട്സിലെ ‘ഗെയിം പ്ലാൻ’ എന്ന ഷോയിൽ സംസാരിക്കവെ പറഞ്ഞു.
“അത് ഇന്ത്യ 3-0ന് അല്ലെങ്കിൽ 3-1ന് ആയിരിക്കും നേടുക. ഒരു പിങ്ക് ബോൾ ടെസ്റ്റ് മത്സരം മാത്രമേ അവർക്ക് കിട്ടാൻ സാധ്യതയുള്ളൂ, മിക്കവാറും 50-50 ആണ് സാധ്യത,” ഗംഭീർ പറയുന്നു.
ജോ റൂട്ടിന്റെ ക്യാപ്റ്റൻസിയിൽ ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0ന് ഇംഗ്ലണ്ട് നേടിയിരുന്നു. എന്നാൽ ഇന്ത്യയിൽ തികച്ചും വ്യത്യസ്തമായ വെല്ലുവിളിയാണെന്ന് അവർക്ക് മുമ്പിലെന്ന് ഗംഭീർ പറഞ്ഞു.
“ജോ റൂട്ടിനെപ്പോലുള്ള ഒരാൾക്ക് ഇത് തികച്ചും വ്യത്യസ്തമായ വെല്ലുവിളിയാകും,” ഗംഭീർ പറഞ്ഞു.
Read More: ‘ ഓസ്ട്രേലിയയിൽ നിന്നു എത്തിയ ശേഷം കോഹ്ലിയെ വിളിച്ചോ ? ‘ രഹാനെ സംസാരിക്കുന്നു
“അതെ, അദ്ദേഹം ശ്രീലങ്കയിൽ വളരെ നന്നായി കളിച്ചിട്ടുണ്ട്, പക്ഷേ ജസ്പ്രീത് ബുംറയെപ്പോലെ, അല്ലെങ്കിൽ ആർ അശ്വിനെപ്പോലെ ആരെയെങ്കിലും ഏതെങ്കിലും വിക്കറ്റിൽ നേരിടുമ്പോൾ സ്ഥിതി മാറും. ഓസ്ട്രേലിയയിലെ ഇന്ത്യയുടെ പ്രകടനത്തിന് ശേഷം ആത്മവിശ്വാസം ഉയർന്നപ്പോൾ, എനിക്ക് ഉറപ്പുണ്ട് തികച്ചും വ്യത്യസ്തമായ വമ്പൻമാരെയാവും ഇംഗ്ലണ്ട് നേരിടുകയെന്ന്. തികച്ചും വ്യത്യസ്തമായ ഒരു ഗെയിമായിരിക്കും അരങ്ങേറുക,” ഗംഭീർ പറഞ്ഞു.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ ചെന്നൈയിലാണ് നടക്കുക. വെള്ളിയാഴ്ച മുതലാണ് ആദ്യ ടെസ്റ്റ്. മൂന്നാമത്തെയും നാലാമത്തെയും മത്സരം അഹമ്മദാബാദിലെ നവീകരിച്ച സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കും. മൂന്നാമത്തെ മത്സരം പിങ്ക്-ബോൾ ടെസ്റ്റാണ്.
വിരാട് കോഹ്ലിയുടെ ടെസ്റ്റിലെയും ഏകദിനത്തിലെയും ക്യാപ്റ്റൻസിയെ താൻ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും എന്നാൽ ടി 20 ഇന്റർനാഷണലിലെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി സംബന്ധിച്ചാണ് പ്രശ്നങ്ങളുള്ളതെന്നും ഗംഭീർ പറഞ്ഞു.
“അതെ, വിരാട് കോഹ്ലിയാണ് നായകൻ, ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, ”ഗംഭീർ പറഞ്ഞു.
“അദ്ദേഹത്തിന്റെ ടി 20 ക്യാപ്റ്റൻസിയിൽ എനിക്ക് എല്ലായ്പ്പോഴും ചോദ്യങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ (കോഹ്ലിയുടെ) 50 ഓവർ അല്ലെങ്കിൽ ടെസ്റ്റ് മാച്ച് ക്യാപ്റ്റൻസിയിൽ ഒരിക്കലും ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, പ്രത്യേകിച്ച് റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, പ്രത്യേകിച്ച് റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ ഇനിയും വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഗംഭീർ പറഞ്ഞു.
അടുത്തിടെ നടന് പരമ്പരയിൽ ഓസ്ട്രേലിയയിൽ മൂന്ന് ടെസ്റ്റുകൾ കോഹ്ലിക്ക് നഷ്ടമായിരുന്നു. പരമ്പര ഇന്ത്യ 2-1ന് ജയിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം കോഹ്ലി ക്യാപ്റ്റനായി തിരിച്ചെത്തിയിട്ടുണ്ട്.