ഐപിഎലില്‍ മൂന്നാം തോല്‍വിയാണ് കഴിഞ്ഞ ദിവസം ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് വഴങ്ങേണ്ടി വന്നത്. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം ശക്തമായി തിരിച്ചുവരികയായിരുന്നു മുംബൈ ഇന്ത്യൻസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 46 റൺസിനായിരുന്നു മുംബൈ തോൽപ്പിച്ചത്.

മും​ബൈ ഉ​യ​ർ​ത്തി​യ 214 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബാം​ഗ​ളൂ​രി​ന് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സ് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളു. രോഹിത് ശർമ്മയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡ് ചലിപ്പിക്കും മുൻപ് സൂര്യകുമാർ യാദവും, ഇഷാൻ കിഷനെയും ഉമേഷ് യാദവ് കൂടാരം കയറ്റിയിരുന്നു. എന്നാൽ പിന്നാലെ ക്രീസിൽ എത്തിയ രോഹിത് ശർമ്മ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. 65 റൺസ് എടുത്ത ഇവാൻ ലൂയിസിനെ കൂട്ടുപിടിച്ചായിരുന്നു രോഹിത്തിന്റെ രക്ഷാപ്രവർത്തനം.

32 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി കു​റി​ച്ച രോ​ഹി​ത് ശേ​ഷി​ച്ച 22 പ​ന്തി​ൽ 44 റ​ണ്‍​സ് നേ​ടി. 52 പ​ന്ത് നീ​ണ്ട ഇ​ന്നിം​ഗ്സി​ൽ അ​ഞ്ചു സി​ക്സ​റും പ​ത്തു ബൗ​ണ്ട​റി​ക​ളും രോ​ഹി​ത് പാ​യി​ച്ചു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ( അ​ഞ്ചു പ​ന്തി​ൽ 17) പു​റ​ത്താ​കാ​തെ​നി​ന്നു. മും​ബൈ​ക്കാ​യി ഉ​മേ​ഷ് യാ​ദ​വ്, കോ​റി ആ​ൻ​ഡേ​ഴ്സ​ണ്‍ എ​ന്നി​വ​ർ ര​ണ്ടും ക്രി​സ് വോ​ക്സ് ഒ​ന്നും വി​ക്ക​റ്റ് നേ​ടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനായി വിരാട് കോഹ്‌ലി മാത്രമാണ് തിളങ്ങിയത്. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ വി​രാ​ട് കോ​ഹ്ലി 62 പ​ന്തി​ൽ 92 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ഏ​ഴു ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു നാ​യ​ക​ന്‍റെ ഇ​ന്നിം​ഗ്സ്. ബാം​ഗ​ളൂ​ർ നി​ര​യി​ൽ മ​റ്റാ​രും കോ​ഹ്ലി​ക്കു പി​ന്തു​ണ ന​ൽ​കാ​നു​ണ്ടാ​യി​ല്ല.
ഇന്നലത്തെ മത്സരത്തോടെ നാല് കളികളില്‍ നിന്നായി 201 റണ്‍സ് നേടി കോഹ്ലി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. സഞ്ചു സാംസണെ മറികടന്നായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. എന്നാല്‍ തന്റെ ടീം ഇത്രയും ദയനീയ പ്രകടനം കാഴ്ച്ച വെക്കുമ്പോള്‍ ഓറഞ്ച് ക്യാപ്പ് ധരിക്കാന്‍ തോന്നുന്നില്ലെന്ന് മത്സരത്തിന് ശേഷം കോഹ്ലി പറഞ്ഞു. മൂന്ന് തോല്‍വികളോടെ ഏഴാം സ്ഥാനത്താണ് ടീം ഇപ്പോള്‍ ഉളളത്.

‘ഈ ഓറഞ്ച് ക്യാപ്പ് ധരിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ലാത്തത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇതിന്റെ ആവശ്യമില്ല. നല്ല തുടക്കം ലഭിച്ചെങ്കിലും നമ്മള്‍ കൈവിട്ട് കളയുകയായിരുന്നു. വിക്കറ്റുകള്‍ നഷ്ടമാക്കുന്നതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവസാനഭാഗം റണ്‍റേറ്റ് കുറയുന്നില്ലെന്ന് കൂടി മനസ്സിലാക്കിയാണ് നീങ്ങേണ്ടത്’, കോഹ്ലി പറഞ്ഞു.

‘മുംബൈ നന്നായി കളിച്ചു. അവര്‍ നന്നായി പന്തെറിഞ്ഞു. നന്നായി കളിക്കാന്‍ കഴിയുമെന്ന് കരുതിയിടത്ത് പന്തെറിഞ്ഞെങ്കിലും അവര്‍ തിരിച്ചടിച്ചു. ആദ്യം രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരു മികച്ച ടീമിന്റെ ഗുണം കാണിച്ച് അവര്‍ പിടിച്ചുനിന്നു. ഞങ്ങള്‍ ഏറെ പരിശ്രമിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ല’, കോഹ്ലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook