Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

‘താങ്കളുടെ കൂർത്ത ആരാണ് തയ്ക്കുന്നത്?’ ഹര്‍മന്‍പ്രീതിന്റെ ചോദ്യത്തിന് നരേന്ദ്ര മോദി നൽകിയ രസകരമായ മറുപടി

‘തന്റെ വസ്ത്രം താന്‍ തന്നെയാണ് കഴുകിയിരുന്നത്. നീണ്ട കൈയുള്ള കുര്‍ത്ത അലക്കാൻ ബുദ്ധിമുട്ടായതുകൊണ്ടട്ടണ് അത് വെട്ടി ചെറുതാക്കിയത്’

Harman, Modi

ന്യൂഡല്‍ഹി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ വരെയെത്തി ഇന്ത്യയുടെ അഭിമാനമായ ടീമിന് പ്രധാനമന്ത്രി സ്വീകരണം നൽകി. മുംബൈ വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പവും മിതാലിയും സംഘവും സമയം ചെലവഴിച്ചു.

മോദിയെ ഇന്ത്യന്‍ പെണ്‍പുലികള്‍ ചോദ്യം കൊണ്ട് മൂടിയപ്പോള്‍ 12 മിനിറ്റ് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ച ഒന്നര മണിക്കൂര്‍ നീണ്ടു. മിതാലിയുടെയും സംഘത്തിന്റെയും എല്ലാ ചോദ്യങ്ങള്‍ക്കും മോദിയുടെ കൈയില്‍ ഉത്തരമുണ്ടായിരുന്നു. ഒപ്പം ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല. ഫൈനലില്‍ തോറ്റെങ്കിലും രാജ്യത്തിന്റെ അഭിമാനമായാണ് ടീം തിരിച്ചുവന്നതെന്ന് ചൂണ്ടിക്കാട്ടിയ മോദി വിജയത്തിന് അടുത്തെത്തുമ്പോള്‍ എന്തിനാണ് ഇത്രയും സമ്മര്‍ദത്തിന് അടിപ്പെടുന്നത് ജുലന്‍ ഗോസ്വാമിയോട് ചോദിച്ചു.

കരഘോഷത്തോടെയാണ് പ്രധാനമന്ത്രി ടീമിനെ റൂമിലേക്ക് സ്വീകരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ഹര്‍മന്‍പ്രീതിന്റെ ചോദ്യം മോദിയെ ചിരിപ്പിച്ചു. പ്രധാനമന്ത്രിക്ക് പ്രത്യേക ഡിസൈനര്‍ ഉണ്ടോ എന്നായിരുന്നു പഞ്ചാബി താരത്തിന് അറിയേണ്ടിയിരുന്നത്. അഹമ്മദാബാദിലെ ഒരു തയ്യല്‍ക്കാരാനാണ് വര്‍ഷങ്ങളായി തന്റെ വസ്ത്രം തയ്ക്കുന്നതെന്ന് ഹര്‍മനോട് മോദിയുടെ മറുപടി. പണ്ട് തന്റെ തയ്യല്‍ക്കാരന് ഒരു ദിവസം 20-25 രൂപയാണ് ലഭിച്ചിരുന്നതെന്നും ഇന്ന് അയാളുടെ കൂലി എത്രയോ മടങ്ങ് വര്‍ധിച്ചെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ള തന്റെ കഷ്ടപ്പാടുകളെ കുറിച്ചും മോദി വിശദീകരിച്ചു. തന്റെ വസ്ത്രം താന്‍ തന്നെയാണ് കഴുകിയിരുന്നത്. നീണ്ട കൈയുള്ള കുര്‍ത്ത അലക്കാൻ ബുദ്ധിമുട്ടായതുകൊണ്ടട്ടണ് അത് വെട്ടി ചെറുതാക്കിയത്.

ഫൈനലില്‍ 86 റണ്‍സുമായി തിളങ്ങിയ പൂനം റാവത്തിന് ചോദിക്കാനുണ്ടായിരുന്നത് മോദി എങ്ങനെയാണ് സമ്മര്‍ദങ്ങളെ അതിജീവിക്കുന്നത് എന്നായിരുന്നു. യോഗ, ധ്യാനം എന്നിവയിലൂടെയാണ് താന്‍ സമ്മര്‍ദത്തെ അതിജീവിക്കുന്നത് എന്നായിരുന്നു മോദി നല്‍കിയ മറുപടി. മോദി എങ്ങനെയാണ് സമയം ചെലവഴിക്കുന്നത് എന്നറിയാനായിരുന്നു ക്യാപ്റ്റൻ മിതാലി രാജിന് താത്പര്യം. ഇത്രയും തിരക്കുകളിലൂടെ ഓടി നടന്നിട്ടും ഒട്ടും ഊര്‍ജം നഷ്ടപ്പെടാതെ പെരുമാറുന്നത് എങ്ങനെയാണെന്നും ഇന്ത്യന്‍ ടീം അന്വേഷിച്ചു. യോഗ ഒരിക്കലും മുടക്കാറില്ലെന്ന് വ്യക്തമാക്കിയ മോദി യോഗ ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് ഉപദേശം നല്‍കുകയും ചെയ്തു. താന്‍ മുടങ്ങാതെ ചെസ്സ് കളിക്കാറുണ്ടെന്നും മോദി വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിനൊപ്പം സെല്‍ഫിയെടുക്കാനും മോദി മറന്നില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dont feel burdened by world cup defeat modi to indian womens cricket team

Next Story
കളത്തിന് പുറത്ത് ഒരല്‍പം ‘ഹോട്ട്’!
The moderation of comments is automated and not cleared manually by malayalam.indianexpress.com