Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

ദയവ് ചെയ്ത് കളിക്കരുതെന്ന് ചെറുപ്പക്കാരന്റെ സന്ദേശം; മറുപടിയുമായി ദീപക് ചഹര്‍

13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് വലം കൈയ്യന്‍ പേസ് ബോളര്‍ പഞ്ചാബ് കിങ്സിനെതിരെ നേടിയത്

Chennai Super Kings, ചെന്നൈ സൂപ്പര്‍ കിങ്സ്, Deepak Chahar, ദീപക് ചഹര്‍, Chennai vs Punjab, Chahar bowling vs punjab, Chahar bowling vs punjab highlights, ipl updates, ഐപിഎല്‍, ipl score, cricket news, ക്രിക്കറ്റ് വാര്‍ത്തകള്‍, sports news, ie malayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്/ ഐപിഎല്‍

മുംബൈ: പഞ്ചാബ് കിങ്സിനെതിരായ പ്രകടനം സമൂഹമാധ്യമത്തില്‍ തനിക്ക് മെസേജ് അയച്ച ആരാധകന് സമര്‍പ്പിക്കുന്നതായി ചെന്നൈ സൂപ്പര്‍ കിങ്സ് താരം ദീപക് ചഹര്‍. ഐപിഎല്ലിലെ തന്റെ ഏറ്റവും മികച്ച വ്യക്തഗത പ്രകടനമായിരുന്നു പഞ്ചാബിനെതിരെ ചഹര്‍ പുറത്തെടുത്ത്.

“കളിക്ക് ശേഷം ഞാന്‍ സമൂഹമാധ്യമങ്ങളില്‍ വന്ന സന്ദേശങ്ങള്‍ നോക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരന്‍ എനിക്ക് അയച്ചിരിക്കുന്ന സന്ദേശം ഇതാണ്. നിങ്ങള്‍ ഒരു നല്ല കളിക്കാരനാണ്, പക്ഷെ അടുത്ത മത്സരം കളിക്കെരുതെന്ന് അപേക്ഷിക്കുന്നു,” ഐപിഎല്‍ പുറത്തുവിട്ട വിഡിയോയിലാണ് ചഹറിന്റെ വെളിപ്പെടുത്തല്‍.

Read More: SRH vs MI Preview: ആദ്യ ജയം ലക്ഷ്യമിട്ട് ഹൈദരാബാദ്, എതിരാളികൾ മുംബൈ ഇന്ത്യൻസ്

“പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് നല്ല പ്രകടനം കാഴ്ച വെക്കേണ്ടത് പ്രധാനമാണ്. സന്ദേശം അയച്ച ചെറുപ്പക്കാരനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞാന്‍ കളിക്കാതിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമായിരുന്നില്ല. ഒരു മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കളിക്കാരെ വിലയിരുത്തരുത്. അവരെ പിന്തുണക്കൂ,” ചഹര്‍ വ്യക്തമാക്കി.

13 റണ്‍സ് മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റാണ് വലം കൈയ്യന്‍ പേസ് ബോളര്‍ പഞ്ചാബിനെതിരെ നേടിയത്. മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍, ദീപക് ഹൂഡ, നിക്കോളാസ് പൂരാന്‍ എന്നവരെയാണ് ചഹര്‍ പവലിയനിലേക്ക് അയച്ചത്. ആദ്യ മത്സരത്തില്‍ താരം നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയിരുന്നു. പഞ്ചാബിനെതിരായ മത്സരത്തില്‍ ചഹര്‍ തന്നെയായിരുന്നു കളിയിലെ താരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dont discourage please support deepak chahar to fan message

Next Story
IPL 2021- SRH vs MI: മുംബൈ ബോളിങ് നിരക്ക് മുന്നിൽ അടിപതറി ഹൈദരാബാദ്; പരാജയം 13 റൺസിന്IPL Live Updates, ഐപിഎല്‍ ലൈവ്, IPL Live score, ഐപിഎല്‍ സ്കോര്‍, MumbaI Indians, മുംബൈ ഇന്ത്യന്‍സ്, Sunrisers Hyderabad, സണ്‍റൈസേഴ്സ് ഹൈദരബാദ്, Mumbai vs Hyderabad, Mumbai vs Hyderabad live score, Mumbai vs Hyderabad head to head, Mumbai vs Hyderabad highlights, Indian Express Malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com