scorecardresearch

റൊണാൾഡോ കാരണം മകൻ എന്നെ ബഹുമാനിക്കും; കുടുംബത്തിൽ ഞാൻ കൂടുതൽ പ്രശസ്തനായി: ട്രംപ്

Cristiano Ronaldo and Donald Trump: ജോർജീനയ്ക്കൊപ്പം ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രംപിന്റെ ക്ഷണം സ്വീകരിച്ച് വൈറ്റ്ഹൗസിൽ എത്തിയത്. ട്രംപിനോടുള്ള താത്പര്യം നേരത്തെ റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്

Cristiano Ronaldo and Donald Trump: ജോർജീനയ്ക്കൊപ്പം ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രംപിന്റെ ക്ഷണം സ്വീകരിച്ച് വൈറ്റ്ഹൗസിൽ എത്തിയത്. ട്രംപിനോടുള്ള താത്പര്യം നേരത്തെ റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്

author-image
Sports Desk
New Update
Cristiano Ronaldo and Donald Trump

Source: Instagram

വൈറ്റ്ഹൗസിൽ ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുക്കിയ അത്താഴ വിരുന്നിൽ സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാൻ, ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ടായിരുന്നു. റൊണാൾഡോ കാരണം മകൻ കുറച്ച് കൂടുതൽ ബഹുമാനം തനിക്ക് നൽകും എന്ന് കരുതുന്നതായാണ് അതിഥികൾക്ക് മുൻപിൽ ചിരി നിറച്ച് ട്രംപ് പറഞ്ഞത്. 

Advertisment

"എന്റെ മകൻ വലിയ റൊണാൾഡോ ആരാധകനാണ്. മകൻ ബാരോണിന് റൊണാൾഡോയെ ഇന്ന് കാണാനായി. ഞാൻ റൊണാൾഡോയെ അവന് പരിചയപ്പെടുത്തിയതോടെ മകൻ തന്നെ ഇനി കുറച്ച് കൂടുതൽ ബഹുമാനിക്കും എന്ന് കരുതുന്നു," അതിഥികളോട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. 

Also Read: ഞാൻ ഹർമൻപ്രീത് ആണോ? ശാരീരിക ആക്രമണ ആരോപണത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രതികരണം

ഗേൾഫ്രണ്ട് ജോർജീനയ്ക്കൊപ്പം ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രംപിന്റെ ക്ഷണം സ്വീകരിച്ച് വൈറ്റ്ഹൗസിൽ എത്തിയത്. ട്രംപിനോടുള്ള താത്പര്യം നേരത്തെ റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്. ലോകത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന മനുഷ്യരിൽ ഒരാൾ എന്നാണ് ഡൊണാൾഡ് ട്രംപിനെ റൊണാൾഡോ ഈ അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. 

Advertisment

Also Read: നമ്മുടെ കോട്ടയാണ് തകരുന്നത്; ലക്ഷ്മൺ വരട്ടെ; ഗംഭീറിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് കൈഫ്

"ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാൾ യുഎസ് പ്രസിഡന്റ് ആണ്. അദ്ദേഹത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. യുഎസിൽ വെച്ചായാലും എവിടെ വെച്ചായാലും അദ്ദേഹത്തെ കാണാൻ ഞാൻ തയ്യാറാണ്. കാരണം മാറ്റം കൊണ്ടുവരാൻ പ്രാപ്തനായ വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള മനുഷ്യരെ എനിക്ക് ഇഷ്ടമാണ്," അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു. 

Also Read: ഇനി നമ്മുടെ പയ്യൻ യെല്ലോ, നമ്മളും! മരണ മാസ് ഐറ്റവുമായി സഞ്ജുവും ബേസിലും; Sanju Samson

2016ന് ശേഷം ഇത് ആദ്യമായാണ് റൊണാൾഡോ യുഎസിൽ എത്തുന്നത്. 2017ൽ റൊണാൾഡോയ്ക്ക് എതിരെ ഒരു പീഡന ആരോപണം ഉയർന്നിരുന്നു. ജർമൻ ന്യൂസ് മാഗസിൻ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. ലാസ് വേഗാസിലെ ഹോട്ടലിൽ വെച്ച് റൊണാൾഡോ 2009ൽ യുവതിയെ പീഡിപ്പിച്ചതായാണ് ആരോപണം വന്നത്. ആരോപണം പിൻവലിക്കാൻ റൊണാൾഡോ യുവതിക്ക് 37500 യുഎസ് ഡോളർ നൽകിയതായും റിപ്പോർട്ടുകൾ വന്നു. 

Read More: ആദ്യ ടെസ്റ്റിൽ ആറ് ഇടംകയ്യൻ ബാറ്റർമാർ; അത് ഏഴാക്കി ഹാർമറിന് കാര്യങ്ങൾ എളുപ്പമാക്കുമോ?

Cristiano Ronaldo Donald Trump Elon Musk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: