മുതിര്‍ന്ന താരമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന് പലപ്പോഴും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നതില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനീന്ദര്‍ സിങ്. കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ആറ് ടി20 ലോകകപ്പ് മത്സരങ്ങളില്‍ നാലെണ്ണം കളിച്ചെങ്കിലും ഒരു സ്വാധീനവും ചെലുത്താനായില്ലെന്നാണ് മനീന്ദറിന്റെ വിമര്‍ശനം.
2018-ലെ നിദാഹാസ ട്രോഫി ഫൈനലില്‍ എട്ട് പന്തില്‍ നിന്ന് പുറത്താകാതെ 29 റണ്‍സ് നേടിയത് ഒഴിച്ചാല്‍ ‘ഡികെ’ യില്‍ നിന്ന് ശ്രദ്ധേയമായ സംഭാവനകളൊന്നും ഉണ്ടായില്ലെന്നാണ് മുന്‍ താരത്തിന്റെ വിമര്‍ശനം. അതുകൊണ്ട് തന്നെ കാര്‍ത്തിക്കിന് പകരം താരത്തെ ഇന്ത്യ നേരത്തെ കണ്ടെത്തേണ്ടിയിരുന്നുവെന്നും മനീന്ദര്‍ പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന മത്സരത്തിന് മുന്നോടിയായി സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ഒരു ചര്‍ച്ചയിലാണ് മനീന്ദര്‍ തുറന്നടിച്ചത്.
‘ഇത്രയും കാലം ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ എങ്ങനെയാണ് പിന്തുണച്ചതെന്ന് എനിക്കറിയില്ല, അദ്ദേഹം ഒരു മത്സരം മാത്രം പൂര്‍ത്തിയാക്കുന്നത് ഞാന്‍ കണ്ടു, അതും നാല് വര്‍ഷം മുമ്പ് നടന്ന നിദാഹാസ ഫൈനലില്‍. ടി20 ലോകകപ്പില്‍ പോലും സമ്മര്‍ദത്തെ അതിജീവിക്കാനോ ആ ഫിനിഷറുടെ റോള്‍ ഏറ്റെടുക്കാനോ സാധിച്ചില്ല. ആരുടെയെങ്കിലും പ്രകടനം മോശം ആണെങ്കില്‍ മറ്റങ്ങള്‍ വരുത്തേണ്ടിയിരുന്നുവെന്നും മനീന്ദര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇന്ത്യ റിസ്റ്റ് സ്പിന്നര്‍മാരെ തിരഞ്ഞെടുക്കാത്തത് അത്ഭുതപ്പെടുത്തിയെന്നും മനീന്ദര്‍ സിംഗ് പറഞ്ഞു.