ഓസ്ട്രേലിയയ്ക്കെതിരായ അവസാന രണ്ടു ഏകദിനങ്ങളിൽ എം.എസ്.ധോണിക്ക് വിശ്രമം അനുവദിച്ചതാണ് റിഷഭ് പന്തിന് ടീമിലേക്ക് വഴിയൊരുക്കിയത്. എന്നാൽ മത്സരത്തിൽ പല തവണ വിക്കറ്റ് നഷ്ടപ്പെടുത്തിയതിിൽ യുവതാരത്തിന് വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. രണ്ടു മത്സരങ്ങളിൽനിന്നായി 52 റൺസായിരുന്നു പന്ത് നേടിയത്.

ലോകകപ്പിനുളള ഇന്ത്യൻ ടീമിൽ ധോണിക്ക് പകരക്കാരനായി ഉയർന്നു കേൾക്കുന്നത് റിഷഭ് പന്തിന്റെ പേരാണ്. ക്രിക്കറ്റ് ലോകത്ത് നിന്ന് പലരും പന്തിനെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. റിഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്തും ചില മുൻ ക്രിക്കറ്റ് താരങ്ങൾ രംഗത്തു വന്നിരുന്നു. ധോണിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് എഎൻഐയോട് പ്രതികരിച്ചിരിക്കുകയാണ് പന്ത്.

Read: എം.എസ്.ധോണിക്ക് പകരക്കാരനായി റിഷഭ് പന്തിനെയല്ലാതെ മറ്റാരെയും കാണാനാകില്ല: റിക്കി പോണ്ടിങ്

”ധോണിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ശ്രദ്ധിക്കാറില്ല. ഒരു കളിക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിൽനിന്ന് (ധോണി) കുറേ കാര്യങ്ങൾ പഠിക്കാനാണ് ഞാൻ ശ്രമിക്കാറുളളത്. അദ്ദേഹം ഇതിഹാസ താരമാണ്. അദ്ദേഹവുമായി എന്നെ ആരും താരതമ്യം ചെയ്യരുത്. ബാറ്റിങ്ങിലും മൈതാനത്തും എന്റെ കളി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനെക്കുറിച്ച് ഞാൻ അദ്ദേഹവുമായി സംസാരിക്കാറുണ്ട്,” പന്ത് പറഞ്ഞു.

Read: സ്റ്റംപിങ്ങിൽ ധോണി സ്റ്റൈൽ പുറത്തെടുത്ത റിഷഭ് പന്തിന് പാളി, അമർഷത്താൽ കോഹ്‌ലി

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയിൽനിന്നും മുൻ നായകൻ എം.എസ്.ധോണിയിൽനിന്നും നിരവധി കാര്യങ്ങൾ പഠിച്ചുവെന്നും പന്ത് പറഞ്ഞു. ”അച്ചടക്കം, സമ്മർദത്തെ കൈകാര്യം ചെയ്യുന്ന വിധം, എതിർ ടീമിലെ കളിക്കാരുടെ തെറ്റുകൾ മനസിലാക്കി അത് നമ്മുടെ കളിയിൽ ആവർത്തിക്കാതിരിക്കാൻ ചെയ്യേണ്ടതെന്ത് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കോഹ്‌ലിയിൽനിന്നും ധോണിയിൽനിന്നും പഠിച്ചു. ഇനിയും നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട്,” പന്ത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook