കൊൽക്കത്തയ്‌ക്ക് പുതിയ ക്യാപ്‌റ്റൻ; നായകസ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി കാർത്തിക്

നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന കാർത്തിക്കിന്റെ ആവശ്യം ടീം മാനേജ്‌മെന്റ് അംഗീകരിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായി കാർത്തിക് ടീമിൽ തുടരും

Dinesh Karthik, ദിനേശ് കാർത്തിക്, Eoin Morgan, ഓയിൻ മോർഗൻ, Kolkata Knight Riders, കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, IPL 2020, ഐപിഎൽ 2020, IE Malayalam, ഐഇ​ മലയാളം

ഐപിഎൽ 13-ാം സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെ നയിക്കുക ഇംഗ്ലണ്ട് താരം ഓയിൻ മോർഗൻ. നിലവിലെ ക്യാപ്‌റ്റനായ ദിനേശ് കാർത്തിക് തൽസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. തനിക്ക് പകരം ഓയിൻ മോർഗനെ ക്യാപ്‌റ്റനാക്കണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മാനേജ്‌മെന്റിനെ കാർത്തിക് അറിയിച്ചു. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കൊൽക്കത്തയെ മോർഗൻ നയിക്കും.

നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന കാർത്തിക്കിന്റെ ആവശ്യം ടീം മാനേജ്‌മെന്റ് അംഗീകരിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായി കാർത്തിക് ടീമിൽ തുടരും. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീമിനുവേണ്ടി മികച്ച പ്രകടനം നടത്താനുമാണ് താൻ ക്യാപ്‌റ്റൻസി ഒഴിയാൻ ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റിന് നൽകിയ കത്തിൽ കാർത്തിക് വ്യക്തമാക്കി.

നേരത്തെ, ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് കാർത്തിക്. മികച്ച ടീം ഉണ്ടായിട്ടും താരങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതിൽ ദിനേശ് കാർത്തിക് പരാജയമാണെന്ന് കൊൽക്കത്ത ആരാധകർ അടക്കം പഴിച്ചിരുന്നു.

Dinesh Karthik, ദിനേശ് കാർത്തിക്, Eoin Morgan, ഓയിൻ മോർഗൻ, Kolkata Knight Riders, കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, IPL 2020, ഐപിഎൽ 2020, IE Malayalam, ഐഇ​ മലയാളം
( ദിനേശ് കാർത്തിക്കും ഓയിൻ മോർഗനും)

കാർത്തിക്കിന്റെ തീരുമാനത്തിൽ കൊൽക്കത്ത ടീം മാനേജ്‌മെന്റ് ഞെട്ടൽ രേഖപ്പെടുത്തി. ടീമിന് പ്രാധാന്യം നൽകുന്ന നായകനാണ് കാർത്തിക് എന്ന് കെകെആർ സിഇഒ വെങ്കി മൈസൂർ പറഞ്ഞു. കാര്യങ്ങൾ കാർത്തിക്കിന്റെ തീരുമാനത്തിനു വിട്ടുനൽകുകയാണ്. കാർത്തിക്കും മോർഗനും ഒത്തൊരുമയോടെയാണ് ഈ ടൂർണമെന്റിൽ ഇതുവരെ പ്രവർത്തിച്ചതെന്നും ടീം മാനേജ്‌മെന്റ് പറഞ്ഞു.

2019 ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് നേടിയപ്പോൾ ടീം നായകൻ മോർഗൻ ആയിരുന്നു. ഐപിഎൽ ലേലത്തിൽ 5.25 കോടി ചെലവഴിച്ചാണ് 2019 ൽ മോഗനെ കൊൽക്കത്ത സ്വന്തമാക്കിയത്. മോർഗൻ ഈ ഐപിഎൽ സീസണിൽ ഇതുവരെ 175 റൺസ് നേടിയിട്ടുണ്ട്. കാർത്തിക് ഇതുവരെ നേടിയിരിക്കുന്നത് 108 റൺസ് മാത്രമാണ്.

ക്യാപ്‌റ്റനെന്ന നിലയിൽ ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ കാർത്തിക് നടത്തിയ പരീക്ഷണങ്ങൾ ടീമിന്റെ മോശം പ്രകടനങ്ങൾക്ക് കാരണമായെന്നായിരുന്നു പൊതുവെ ഉയർന്ന വിമർശനം. സുനിൽ നരെയ്‌നെ ഓപ്പണറാക്കിയത്, ബാറ്റിങ് ഓർഡറിൽ ഓയിൻ മോർഗനെ താഴേക്ക് ഇറക്കിയത്, ബാറ്റിങ് ഓർഡറിൽ തന്റെ സ്ഥാനം മുകളിലേക്ക് കയറ്റിയത് തുടങ്ങി പല വിഷയങ്ങളിലും കാർത്തിക് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നായകസ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന് താരം ആവശ്യപ്പെട്ടത്.

അതേസമയം, ഐപിഎൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് കൊൽക്കത്തയുടെ സ്ഥാനം. ഏഴ് കളികളിൽ നാലെണ്ണത്തിൽ വിജയിച്ച കൊൽക്കത്തയ്‌ക്ക് എട്ട് പോയിന്റുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dk to hand over kkr captaincy to morgan

Next Story
ഡി വില്ലിയേഴ്‌സിനെ ബാറ്റിങ് ഓർഡറിൽ താഴേക്കിറക്കി; കോഹ്‌ലിക്ക് വിമർശനം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express