തിരുവനന്തപുരം: ഓപ്പണര്‍ ദിവ്യാന്‍ഷ് സക്‌സേനയുടെ സെഞ്ചുറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. സക്‌സേനയുടെ സെഞ്ചുറിയും അഹൂജയുടെ അര്‍ധ സെഞ്ചുറിയും ചേര്‍ന്നതോടെ യങ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കളി അവസാനിപ്പിച്ചത് 330 റണ്‍സിനാണ്. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 34 റണ്‍സെടുത്തിട്ടുണ്ട്.
മലയാളി ഓപ്പണര്‍ വരുണ്‍ നായനാര്‍ റണ്‍ ഒന്നുമെടുക്കാതെ പുറത്തായെങ്കിലും സക്‌സേന ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. സക്‌സേന 224 പന്തുകളില്‍ നിന്നും 122 റണ്‍സ് നേടി. 12 ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് ദിവ്യാന്‍ഷിന്റെ ഇന്നിങ്‌സ്. 78 പന്തില്‍ നിന്നും 57 റണ്‍സാണ് അഹൂജ നേടിയത്. വാലറ്റത്ത് 41 റണ്‍സുമായി ഹാങര്‍ഗെകര്‍ ചെറുത്തു നിന്നു. 330 റണ്‍സിനാണ് ഇന്ത്യ പുറത്തായത്.
ദക്ഷിണാഫ്രിക്കയ്ക്കായി ലിഫ റ്റാന്‍സിയും മാര്‍ക്കോ ജെന്‍സെനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആറ് വിക്കറ്റുമായി ബ്രൈസ് പാര്‍സണ്‍സ് ഇന്ത്യയെ തകര്‍ക്കുകയായിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരും ഒന്നു ചെയ്തില്ല. നാലാമനായി എത്തിയ അഡിലെയും അഞ്ചാമനായെത്തി മഖഖയുമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി അന്‍ഷുല്‍ രണ്ട് വിക്കറ്റെടുത്തിരുന്നു.
ഇന്നലെ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 197 റണ്‍സിന് പുറത്താക്കിയിരുന്നു. ഹൃത്വിക് ഷോക്കീനിന്റെ നാല് വിക്കറ്റ് പ്രകടനമാണ്. ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടി കൊടുത്തത്.