scorecardresearch
Latest News

‘ഇത് വിവേചനമല്ലെങ്കില്‍ പിന്നെന്താണ്’; തുറന്നടിച്ച് സെറീന വില്യംസ്

വിംബിള്‍ഡണിനിടെയുണ്ടായ അനുഭവത്തെ കുറിച്ചാണ് താരം തുറന്നടിച്ചിരിക്കുന്നത്

‘ഇത് വിവേചനമല്ലെങ്കില്‍ പിന്നെന്താണ്’; തുറന്നടിച്ച് സെറീന വില്യംസ്

ന്യൂയോര്‍ക്ക്: ടെന്നീസിലെ വിവേചനത്തിനെതിരെ തുറന്നടിച്ച് സൂപ്പര്‍ താരം സെറീന വില്യംസ്. തന്നോട് യുഎസ് ഉത്തേജക മരുന്ന് അന്വേഷണ വിഭാഗം വിവേചനം കാണിക്കുന്നുവെന്നാണ് താരത്തിന്റെ ആരോപണം. മറ്റ് താരങ്ങളേക്കാല്‍ കൂടുതല്‍ തന്നെ ടെസ്റ്റിന് വിധേയയാക്കുന്നുവെന്ന് സെറീന ആരോപിക്കുന്നു. ട്വിറ്ററിലൂടെയാണ് താരം അധികൃതര്‍ക്കെതിരെ രംഗത്തെത്തിയത്.

വിംബിള്‍ഡണിനിടെയുണ്ടായ അനുഭവത്തെ കുറിച്ചാണ് താരം തുറന്നടിച്ചിരിക്കുന്നത്. തന്നെ ഞെട്ടിക്കുന്നതാണ് ഡോപ്പിംഗ് ഏജന്‍സിയുടെ നടപടിയെന്നും താരം പറഞ്ഞു. സാധാരണ നടക്കുന്ന ടെസ്റ്റുകള്‍ക്ക് പുറമെ തന്നെ മാത്രമായി ടെസ്റ്റ് ചെയ്യുകയാണെന്നും ഇത് വിവേചനം തന്നെയാണെന്നും താരം പറയുന്നു. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റിന് വിധേയയായത് താനാണെന്നും 23 ഗ്രാന്റ് സ്ലാമുകള്‍ നേടിയിട്ടുള്ള സെറീന പറയുന്നു.

36 കാരിയായ സെറീന തന്റെ ജീവന് തന്നെ വെല്ലുവിളിയായേക്കാവുന്ന സര്‍ജറിയെ അതിജീവിച്ചാണ് ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയത്. പത്ത് മാസം മുമ്പാണ് സെറീന കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് ശേഷം നടന്ന സര്‍ജറിയോട് താരത്തിന്റെ കരിയര്‍ തന്നെ വെല്ലുവിളിയിലായിരുന്നു. തനിക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും വയ്യായിരുന്നുവെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ആ സെറീന വെല്ലുവിളികളെ അതിജീവിച്ച് വിംബിള്‍ഡണിന്റെ ഫൈനല്‍ വരെ എത്തിയാണ് ലോകത്തെ ഞെട്ടിച്ചത്.

ഫൈനലില്‍ അഞ്ജലിക്കാ കെര്‍ബറിനോടാണ് സെറീന തോറ്റത്. ടൂര്‍ണമെന്റിന് മുമ്പായി തന്നെ മുന്‍കൂട്ടി അറിയിക്കാതെ നടത്തിയ ടെസ്റ്റിനെതിരെ താരം പ്രതിഷേധിച്ചിരുന്നു. ഫ്‌ളോറിഡയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സമ്മതിക്കാതെയാണ് ടെസ്റ്റ് നടന്നത്. ജൂണില്‍ മാത്രം സെറീനയെ അഞ്ച് വട്ടമാണ് ഡോപ്പിംഗ് ടെസ്റ്റിന് വിധേയയാക്കിയത്. ഇത്രയും തവണ വേറൊരു താരത്തേയും ടെസ്റ്റ് ചെയ്തിട്ടില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Discrimination i think so%e2%80%89serena williams slams excessive drug tests