ജിംനാസ്റ്റിക്സ് വേൾഡ് ചലഞ്ച് കപ്പ് ദിപാ കർമാകറിന്

ഇത് ദീപയുടെ ആദ്യ വേൾഡ് ചലഞ്ച് കപ്പാണ്

മെർസിൻ(തുർക്കി): ഇന്ത്യയുടെ ദിപാ കർമാകറിന് ലോകകപ്പ് സ്വർണമെഡൽ. തുർക്കിയിലെ മെർസിനിൽ നടന്ന ലോകകപ്പ് എഫ്ഐജി ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വേൾഡ് ചലഞ്ച് കപ്പിലാണ് അഭിമാനർഹമായ നേട്ടം കൈവരിച്ചത്. പരുക്കേറ്റതിനെ തുടർന്ന് രണ്ട് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ജിംനാസ്റ്റിക്സ് വേദിയിൽ എത്തിയ ദീപയാണ് ഈ നേട്ടം കൈവരിച്ചത്.

തൃപുര സ്വദേശിയായ ഈ ഇരുപത്തിനാല് കാരി 2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. 14,150 സ്കോറോടെയാണ് സ്വർണം നേടിയത്. 13,400 സ്കോറോടെയാണ് മത്സരത്തിൽ പങ്കെടുക്കാൻ ടോപ്പറായി അർഹത നേടിയതും.

ഇത് ദീപയുടെ ആദ്യ വേൾഡ് ചലഞ്ച് കപ്പാണ്. കപ്പിന് പുറമേ ബീം ഫൈനല്‍സില്‍ 11.850 പോയിന്റുമായി ദീപ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

റിയോ ഒളിംപിക്സിന് ശേഷം ലിഗ്മെന്റിന് പ്രശ്നത്തെ തുടർന്ന് നടന്ന ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കാരണം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഏഷ്യൻ ഗെയിംസിലെ പത്തംഗ ജിംനാസ്റ്റിക്സ് ടീമിൽ ദീപയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dipa karmakar wins gold in gymnastics world challenge cup

Next Story
കളം നിറഞ്ഞ് രോഹിത് ശര്‍മ്മയുടെ സെഞ്ചുറി; ഇന്ത്യയ്ക്ക് പരമ്പര വിജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com