Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

വീരനായകനായി ദിനേശ് കാർത്തിക്; നിദാഹാസ് ത്രിരാഷ്ട്ര കിരീടം ഇന്ത്യക്ക്

ട്വന്റി-20 ആരാധകരെ ത്രില്ലടിപ്പിച്ച മൽസരമായിരുന്നു നിദാഹാസ് ട്രോഫിയുടെ കലാശപ്പോരാട്ടം

കൊളംബോ: അവിശ്വസനീയം ഈ വിജയം, നിദാഹാസ് ട്വന്റി-20 കപ്പിന്റെ കലാശപ്പോരാട്ടത്തിലെ ഇന്ത്യൻ വിജയത്തെ ഇങ്ങനെയേ വിശേഷിപ്പിക്കാനാകൂ. തോൽവിയുടെ വക്കത്ത് നിന്നും കപ്പിലേക്ക് ഇന്ത്യ എത്തിയത് ആരാധകരെ ത്രസിപ്പിച്ചാണ്. തോൽവിയുടെ നാണക്കേടിൽ നിന്ന് ടീമിനെ കൈപിടിച്ച് കയറ്റിയ ദിനേശ് കാർത്തികിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. സ്കോ​​ർ: ബം​​ഗ്ലാ​​ദേ​​ശ് 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 166. ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 168.

ആദ്യം ബാറ്റ് എടുത്ത ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 50 റൺസ് കടക്കും മുൻപ് ബംഗ്ലാദേശിന് 3 വിക്കറ്റുകൾ നഷ്ടമായി. 11 റൺസ് എടുത്ത ലിട്ടൺ ദാസിനെ വാഷിങ്ടൺ സുന്ദറും, തമീം ഇക്ബാൽ (15), സൗമ്യ സർക്കാർ (1) എന്നിവരെ ചാഹലും വീഴ്ത്തിയതോടെ ബംഗ്ലാദേശ് പ്രതിസന്ധിയിലായി. എന്നാൽ ഒരറ്റത്ത് നങ്കൂരമിട്ട സാബിർ റഹ്മാൻ ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചു.

സൗമ്യ സർക്കാരിന്റെ ഒരു പുൾഷോട്ട്

വാലറ്റക്കാരെ കൂട്ടുപിടിച്ച് സാബിർ റഹ്മാൻ നടത്തിയ രക്ഷാപ്രവർത്തനം ടീമിന് തുണയായി. 50 പന്തിൽ 7 ഫോറും 4 സിക്സറും ഉൾപ്പടെ 77 റൺസാണ് സാബിർ അടിച്ച്കൂട്ടിയത്. 16 പന്തിൽ 21 റൺസ് എടുത്ത മഹമ്മദുള്ള റിയാദും, 7 പന്തിൽ 19 റൺസ് നേടിയ മെഹദി ഹസന്റേയും പ്രകടനവും ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ നൽകി. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് ബംഗ്ലാദേശ് നേടിയത്. ഇന്ത്യക്കായി ചാഹൽ മൂന്നും , ജയദേവ് ഉനാദ്ഖട് രണ്ടും വിക്കറ്റും വീഴ്ത്തി.

മാന്ത്രിക പ്രകടനവുമായി ചാഹൽ വീണ്ടും

ബംഗ്ലാദേശ് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കവും മോശമായിരുന്നു. 10 റൺസ് എടുത്ത ശിഖർ ധവാനെ ഷക്കീബ് അൽഹസനും, അക്കൗണ്ട് തുറക്കും മുൻപ് റെയ്നയെ റൂബൽ ഹുസൈനും വീഴ്ത്തിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. എന്നാൽ ഫൈനൽ പോരാട്ടത്തിൽ ഉത്തരവാദിത്തതോടെ ബാറ്റ് വീശിയ നായകൻ രോഹിത് ശർമ്മ ഇന്ത്യയെ മുന്നോട്ട് നയിച്ചു. 42 പന്തിൽ 56 റൺസാണ് രോഹിത് നേടിയത്. 24 റൺസ് എടുത്ത കെ.എൽ.രാഹുലും, 28​ റൺസ് എടുത്ത മനീഷ് പാണ്ഡ്യയും രോഹിത്തിന് പിന്തുണ നൽകി.

എന്നാൽ റൺറേറ്റ് കുത്തനെ കുറഞ്ഞതോടെ വിജയലക്ഷ്യം ഇന്ത്യക്ക് അപ്രാപ്യമായി തോന്നിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതും തിരിച്ചടിയായി. പതിനെട്ടാം ഓവറിൽ മനീഷ് പാണ്ഡ്യ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ ഏ​​ഴാ​​മ​​നാ​​യെ​​ത്തിയ ദിനേശ് കാർത്തിക് ബംഗ്ലാ കടുവകളെ കരയിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ഗാലറിയിലേക്ക് പറത്തിയാണ് കാർത്തിക് തുടങ്ങിയത്. നിർണായകമായ 19-ാം ഓവറിൽ ര​​ണ്ട് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 22 റ​​ണ്‍​സാ​​ണ് കാ​​ർ​​ത്തി​​ക് അടിച്ച് കൂട്ടിയത്.

നാടകീയ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു ഇന്നിങ്സിലെ അവസാന ഓവർ. 6 പന്തിൽ 13 റൺസായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. സൗമ്യ സർക്കാർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ ഇന്ത്യ 3 റൺസ് മാത്രമാണ് നേടിയത്. നാലാം പന്ത് വിജയ് ശങ്കർ ബൗണ്ടറി നേടി. എന്നാൽ തൊട്ടടുത്ത പന്തിൽ വിജയ് ശങ്കർ പുറത്തായതോടെ അവസാന പന്തിൽ ഇന്ത്യക്ക് വേണ്ടത് 5 റൺസ്. സട്രൈക്കിങ് എൻഡിൽ കട്ട കലിപ്പിൽ ദിനേശ് കാർത്തിക്. അവസാന പന്ത് ഓഫ്സൈഡിന് പുറത്തേക്ക് എറിഞ്ഞ സൗമ്യ സർക്കാർ ദിനേശ് കാർത്തിക്കിനെ വെല്ലുവിളിച്ചു. എന്നാൽ ഈ​ പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സർ പറത്തി കാർത്തിക് ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ചു.

ട്വന്റി-20 ആരാധകരെ ത്രില്ലടിപ്പിച്ച മൽസരമായിരുന്നു നിദാഹാസ് ട്രോഫിയുടെ കലാശപ്പോരാട്ടം. ദിനേശ് കാർത്തിക്കാണ് കളിയിലെ താരം. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത വാഷിങ്ടൺ സുന്ദറാണ് ടൂർണമെന്റിലെ താരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dinesh karthiks last ball six helps india beat bangladesh by four wickets clinch nidahas trophy

Next Story
“പ്രതിഫലം വർദ്ധിപ്പിച്ചില്ലെങ്കിൽ ക്ലബ് വിടും,” ബെംഗളുരു എഫ് സിയോട് ഒരു സൂപ്പർ താരം
The moderation of comments is automated and not cleared manually by malayalam.indianexpress.com