ജയ്പൂര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നായകന്‍ അജിന്‍ക്യാ രഹാനെയെ നഷ്ടമായി. ആദ്യ മൂന്ന് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം നേടിയതിന് ശേഷം സുനില്‍ നരേനെ തുടര്‍ച്ചയായ നാല് ബൗണ്ടറികള്‍ പായിച്ച് രഹാനെ കളി വരുതിയിലാക്കുകായിരുന്നു. ഇതിന് പിന്നാലെയാണ് രാഹനെ പുറത്താകുന്നത്.

വിക്കറ്റിന് പിന്നില്‍ എംഎസ് ധോണി പുറത്തെടുക്കുന്ന മിന്നല്‍ സ്റ്റമ്പിംഗുകളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ദിനേശിന്റെ പ്രകടനം. ഇതോടെ ബാറ്റുകൊണ്ട് മാത്രമല്ല കീപ്പിംഗിലും തനിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിച്ച് തരികയാണ് താരം. ഇതോടെ റിഷഭ് പന്തിനേയും സഞ്ജുവിനേയും എല്ലാം പിന്തള്ളി ധോണിയുടെ പിന്‍ഗാമിയാകാന്‍ താന്‍ തന്നെയാണ് യോഗ്യനെന്ന് തെളിയിച്ചിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്.

കൊല്‍ക്കത്തന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സ്റ്റമ്പിംഗാണ് രാഹനെയെ കൂടാരം കയറ്റിയത്. നിതീഷ് റാണ എറിഞ്ഞ പന്ത് മുന്നോട്ട് കയറി അടിച്ച രഹാനെയ്ക്ക് ലക്ഷ്യം പിഴയക്കുകയായിരുന്നു. സ്റ്റമ്പിനും ക്രീസിനുമിടയില്‍ വീണ പന്ത് കാര്‍ത്തിക് അസാമാന്യ മെയ് വഴക്കത്തോടെ മുന്നോട്ട് ചാടി പിടിയിലൊതുക്കുകയും സ്റ്റമ്പ് ചെയ്യുകയുമായിരുന്നു. 18 പന്തില്‍ നിന്നും 34 റണ്‍സുമായാണ് രഹാനെ പുറത്തായത്. പിന്നാലെ വന്ന സഞ്ജു സാംസണേയും രാജസ്ഥാന് നഷ്ടമായി.

x

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ