ന്യൂഡൽഹി: ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ലങ്ക തിരിച്ചടിക്കുന്നു. ഫോളോഓൺ ഭീഷണി ഒഴിവാക്കാൻ പൊരുതുന്ന ശ്രീലങ്ക ദിനേഷ് ചണ്ഡിമൽ, ആഞ്ജലോ മാത്യൂസ് എന്നിവരുടെ സെഞ്ചുറികളിലൂടെ മുന്നേറുകയാണ്. 268 പന്തിൽ 14 ബൗണ്ടറികളോടെയാണ് ആഞ്ജലോസ് 111 റൺസെടുത്തത്. ദിനേഷ് ചണ്ഡിമൽ 265 പന്തിൽ 13 ബൗണ്ടറികളോടെയാണ് 100 റൺസെടുത്തത്. ഒടുവിൽ റിപ്പോർട്ട് കിട്ടുന്പോൾ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തിട്ടുണ്ട്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഇരട്ടസെഞ്ചുറിയുടെയും ഓപ്പണര്‍ മുരളി വിജയിന്റെ സെഞ്ചുറിയുടെയും ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കോഹ്ലി 243 ഉം മുരളി വിജയ് 155 ഉം റണ്‍സാണ് എടുത്തത്.
കനത്ത പരിസ്ഥിതി മലിനീകരണം മൂലം ഫീല്‍ഡിങ് സാധ്യമാകുന്നില്ല എന്ന ലങ്കന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്നായിരുന്നു ടീമിനെ ഡിക്ലെയര്‍ ചെയ്യിക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തീരുമാനിച്ചത്.