കമ്മിന്‍സിന്റെ ഏറു കൊണ്ട് കരുണരത്‌നെ നിലത്ത്; താരത്തെ ആശുപത്രിയിലേക്ക് മാറ്റി

കമ്മിന്‍സിന്റെ ഏറ് പതിച്ചത് കരുണരത്‌നെയുടെ കഴുത്തിലായിരുന്നു. ഏറ് കൊണ്ടപ്പോള്‍ തന്നെ താരം നില തെറ്റി വീണു

കളിക്കിടെ പന്ത് തലയില്‍ കൊണ്ട് ശ്രീലങ്കന്‍ താരം ദിമുത്ത് കരുണരത്‌നെയ്ക്ക് പരുക്ക്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു സംഭവം. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്താണ് കരുണരത്‌നെയുടെ കഴുത്തിന് കൊണ്ടത്. നിലത്ത് വീണ ലങ്കന്‍ താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കമ്മിന്‍സ് എറിഞ്ഞ, ഓസ്‌ട്രേലിയയുടെ 31-ാമത്തെ ഓവറിലായിരുന്നു സംഭവം. കമ്മിന്‍സിന്റ പന്ത് ബൗണ്‍സറാകുമെന്ന പ്രതീക്ഷയില്‍ കരുണരത്‌നെ തല കുനിക്കുകയായിരുന്നു. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് പന്ത് അധികം ഉയര്‍ന്നില്ല. കമ്മിന്‍സിന്റെ ഏറ് പതിച്ചത് കരുണരത്‌നെയുടെ കഴുത്തിനായിരുന്നു. ഏറ് കൊണ്ടപ്പോള്‍ തന്നെ താരം നില തെറ്റി വീണു.

താരങ്ങള്‍ ഓടിയടുത്തെത്തിയപ്പോഴേക്കും കരുണരത്‌നെ നിലത്ത് കിടക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടം തടയാനായില്ല. ഉടനെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലെത്തുകയും താരത്തെ പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്തു. താരത്തിന് ബോധം നഷ്ടമായിരുന്നില്ല എന്നത് പോസിറ്റീവായിട്ടാണ് കാണുന്നത്. താരം ഇപ്പോള്‍ ആശുപത്രിയിലാണ്.

സമീപകാലത്ത് ശ്രീലങ്കന്‍ ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ് കരുണരത്‌നെ. ഐസിസിയുടെ 2018 ലെ ടെസ്റ്റ് ടീമിലിടം നേടിയ ഏക ലങ്കന്‍ താരമാണ് കരുണരത്‌നെ. സ്‌കോര്‍ 46 ലെത്തി നില്‍ക്കെയാണ് താരത്തിന് പരുക്കേല്‍ക്കുന്നത്. അതേസമയം, ഇന്നത്തെ ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സിന് ശ്രീലങ്ക കളി അവസാനിപ്പിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dimuth karunaratne injured by par cummins bouncer

Next Story
ഞങ്ങളുടെ പ്രണയം ഇങ്ങനെയാണ്, പറയാൻ വാക്കുകൾ കിട്ടാതെ വിരാട് കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express