മിന്‍സ്ക്: അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും പരിശീലകനാകുന്നു. ബെലാറസ് ക്ലബ്ബായ ഡൈനാമോ ബ്രസ്റ്റിന്റെ പരിശീലകനായാണ് മറഡോണ ചുമതലയേറ്റത്.
തിങ്കളാഴ്ച രാവിലെ പ്രൈവറ്റ് ജെറ്റില്‍ ബെലാറസിലെത്തിയ മറഡോണയ്ക്ക് ആവേശകരമായ വരവേല്‍പ്പാണ് ക്ലബ് ഒരുക്കിയത്. ബെലാറഷ്യന്‍ പ്രീമിയര്‍ ലീഗ് കളിക്കുന്ന ക്ലബ്ബുമായി മൂന്ന് വര്‍ഷത്തെ കരാറാണ്.
2010ല്‍ അര്‍ജന്റീനന്‍ ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു മറഡോണ. 2010 ലോകകപ്പില്‍ ജര്‍മനിയോട് തോറ്റതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.
Эксклюзивные кадры первых часов Диего в Бресте от FCDB TV. #fcdb1960
Смотреть полностью: https://t.co/trTLF0yzJQ pic.twitter.com/9zScA5lUyL
— FC Dynamo Brest (@dynamobrest) July 17, 2018
ദുബായിയിലെ അല്‍ വാസല്‍, ഫുജൈറ എന്നീ ക്ലബ്ബുകളുടെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. റഷ്യയില്‍ നടന്ന ഫിഫാ ലോകകപ്പില്‍ മറഡോണയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
അര്‍ജന്റീനയെ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ട ഫുട്ബോള്‍ ഇതിഹാസം നൈജീരിയന്‍ ആരാധകയോടൊപ്പം നൃത്തംവച്ചും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മത്സരശേഷം ബോധരഹിതനായതിനെ തുടര്‍ന്ന് ഏറെ സന്ദേഹങ്ങള്‍ക്കും അദ്ദേഹം വഴിവച്ചു.
ബെലാറഷ്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനക്കാരാണ് ഡൈനാമോ ബ്രസ്റ്റ്. 1960കളില്‍ സ്ഥാപിച്ച ക്ലബ് നിലവില്‍ ബെലാറഷ്യന്‍ കപ്പ്, സൂപ്പര്‍ കപ്പ് ജേതാക്കളാണ്. കടുത്ത വലതുപക്ഷ നിലപാടുകളുടെ പേരില്‍ ശ്രദ്ധേയരാണ് ഡൈനാമോ ബ്രസ്റ്റിന്റെ ആരാധക സംഘമായ ‘ബ്ലൂ വൈറ്റ് ഡെവിള്‍സ്’.