Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇതിഹാസത്തിനു ലോങ് വിസിൽ; കേരള കായികലോകത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം തികയും മുൻപാണ് മറഡോണയുടെ വിയോഗം

മറഡോണയുടെ നിര്യാണത്തിൽ കേരളവും തേങ്ങുന്നു. കേരള കായികലോകത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി കായികമന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു. ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി കായികമന്ത്രി ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

Read Also: അദ്ദേഹം ചതിച്ചു, ദൈവത്തിന്റെ കൈയ്ക്ക് മാപ്പില്ല; മറഡോണയുടെ ഓർമകളിൽ പീറ്റർ ഷിൽട്ടൺ

ഇതിഹാസ താരം ഡിയാഗോ മറഡോണയുടെ നിര്യാണത്തിൽ വിതുമ്പി കായികലോകം. അർജന്റീനയിൽ മൂന്ന് ദിവത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അർജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഇതിഹാസ താരമാണ് മറഡോണയെന്ന് അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പറഞ്ഞു. “ഞങ്ങളെ സന്തോഷത്തിന്റെ അത്യുന്നതിയിൽ എത്തിച്ചത് നിങ്ങളാണ്. എക്കാലത്തേയും മികച്ച താരമാണ് നിങ്ങൾ. നിങ്ങളുടെ ഓർമകൾ ഞങ്ങൾക്ക് വല്ലാത്തൊരു നഷ്ടമായിരിക്കും,” അർജന്റീന പ്രസിഡന്റ് പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്നാണ് 60 കാരനായ മറഡോണ ലോകത്തോട് വിട പറഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം തികയും മുൻപാണ് മറഡോണയുടെ വിയോഗം. മറഡോണയ്‌ക്ക് അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും അദ്ദേഹം ആഴ്‌ചകൾക്ക് മുൻപ് ഒരു സബ്ഡ്യൂറൽ ഹെമറ്റോമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ അദ്ദേഹം വിഷാദ രോഗത്തിനും അടിമപ്പെട്ടു.

maradona, maradona photos, maradona argentina, maradona death, maradona moments, maradona news, maradona iconic

Read Here: സാന്താ മാറദോന മുതൽ മാറകോക്കാ വരെ

1986 ലെ ലോകകപ്പില്‍ അർജന്റീനയെ നയിച്ച ക്യാപ്റ്റനായിരുന്നു മറഡോണ. വ്യക്തിഗത പ്രകടനങ്ങളുടെ പരമ്പര സൃഷ്ടിച്ച അദ്ദേഹം എക്കാലത്തെയും മികച്ച ഫുട്ബാള്‍ കളിക്കാരിലൊരാളും കൂടിയായിരുന്നു. ക്ലബ് കരിയറിൽ ബാഴ്‌സലോണയ്ക്കും നാപോളിക്കും വേണ്ടി കളിച്ച അദ്ദേഹം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സെരി എ കിരീടങ്ങൾ നേടി.

പന്തിന്റെ മാന്ത്രികൻ എന്ന് മറഡോണ വിശേഷിപ്പിക്കപ്പെട്ടു. പെലയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും മഹത്തായ ഫുട്ബോൾ താരങ്ങളിലൊരാളായാണ് മറഡോണയെ കണക്കാക്കുന്നത്. അർജന്റീനയിൽ, അദ്ദേഹത്തെ ‘എൽ ഡിയോസ്’ – ദി ഗോഡ് – എന്ന് വിളിച്ച് ആരാധിച്ചു.

1986 ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ ഫൈനലിലേക്കും കിരീട നേട്ടത്തിലേക്കും എത്തിച്ചത് ക്വാർട്ടർ ഫൈനലിൽ മറഡോണയുടെ ഇരട്ടഗോളുകൾ നേടിക്കൊടുത്ത ജയമാണ്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആണ് പ്രശസ്തമായ ആ രണ്ട് ഗോളുകൾ അദ്ദേഹം നേടിയത്. ആദ്യത്തെ ഗോൾ കുപ്രസിദ്ധമായ ഗോളെന്ന് വിശേഷിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ഗോളിനെ നൂറ്റാണ്ടിന്റെ ഗോൾ എന്നും.

ആദ്യ ഗോൾ അദ്ദേഹത്തിന്റെ മുഷ്ടിയിൽ തട്ടിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ് അതിനെ കുപ്രസിദ്ധമാക്കി മാറ്റിയത്. ഇംഗ്ലണ്ട് ടീമിലെ പകുതിയോളം താരങ്ങളെ ഡ്രിബിൾ ചെയ്ത് വലയിലെത്തിച്ച രണ്ടാമത്തെ ഗോൾ സെഞ്ച്വറിയുടെ ഗോൾ ആയി മാറി. “ഇത് ഭാഗികമായി ദൈവത്തിന്റെ കൈകൊണ്ടും ഭാഗികമായി മറഡോണയുടെ തലകൊണ്ടുമാണ്,” എന്നാണ് ഗോളുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

“അർജന്റീനക്കാർക്കും ഫുട്‌ബോൾ പ്രേമികൾക്കും ഈ ദിവസം ഏറെ ദുഃഖഭരിതമായിരിക്കും. അദ്ദേഹം മരിച്ചു.., പക്ഷേ, നമ്മെ വിട്ടുപോകുന്നില്ല. ഡിയാഗോ അനശ്വരനാണ്,” ലയണൽ മെസി കുറിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Diego maradona death 3 days mourning in argentina

Next Story
‘ദൈവത്തിന്റെ കരം’ പിടിച്ച് മറഡോണ; ഫുട്ബോൾ ഇതിഹാസത്തിന് വിട: ചിത്രങ്ങൾmaradona, maradona photos, maradona argentina, maradona death, maradona moments, maradona news, maradona iconic
The moderation of comments is automated and not cleared manually by malayalam.indianexpress.com