കിംബര്‍ലി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ശ്രീലങ്കന്‍ താരം മതീഷ പതിരണ 175 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്ക തോറ്റെങ്കിലും ലോകക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് ലങ്കന്‍ താരം പതിരണയുടെ ആണെന്നാണ് പറഞ്ഞിരുന്നത്.
Read Also: Horoscope Today January 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
എന്നാല്‍, ആ പന്ത് വേഗം രേഖപ്പെടുത്തിയില്‍ ചില പിശകുകളുണ്ടെന്നാണ് ഐസിസി പറയുന്നത്. അതുകൊണ്ട് തന്നെ പതിരണയുടെ നേട്ടം ലോക റെക്കോര്‍ഡ് ആകില്ല. സ്പീഡ് ഗണില്‍ എന്തോ പിശക് സംഭവിച്ചതാണ് ഇതിനു കാരണം. അതുകൊണ്ട് തന്നെ 2003 ല്‍ പാക്ക് താരം ഷോയ്ബ് അക്തര്‍ എറിഞ്ഞ 161.3 കിലോമീറ്റര്‍ വേഗമുള്ള പന്ത് തന്നെയായിരിക്കും ലോകറെക്കോര്‍ഡ്. 2003 ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അക്തറിന്റെ റെക്കോര്‍ഡ് പ്രകടനം. ഓസ്ട്രേലിയയുടെ ഷോണ്‍ ടെയ്റ്റ് എറിഞ്ഞ 161.1 വേഗമുള്ള പന്ത് (2010) രണ്ടാം സ്ഥാനത്തും ബ്രെറ്റ് ലീ എറിഞ്ഞ 161.3 പന്ത് (2005) മൂന്നാം സ്ഥാനത്തുമാണ്.
Sri-Lankan U19 Pacer Pathirana clocked a stunning 175 kph on the speed gun in #U19CWC match Against India on a Wide Ball.
On the right corner of the screen, the speed of the delivery showed at 108 mph. #INDvSL #INDU19vSLU19 #Cricket #CWCU19 pic.twitter.com/7uKD73zYn0
— Mahirat (@GOATKingKohli) January 20, 2020
Read Also: കുരു പൊട്ടുന്നവര്‍ക്ക് പൊട്ടട്ടെ, വിമര്‍ശകരോട് പോകാന്‍ പറ: സുരേഷ് ഗോപി
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഞായറാഴ്ച ശ്രീലങ്ക ഇന്ത്യയോട് 90 റൺസിനാണ് പരാജയം സമ്മതിച്ചത്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ നാലാം ഓവറിലാണ് പതിരണയുടെ വേഗതയേറിയ പന്ത് വന്നത്. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ആയിരുന്നു ബാറ്റ് ചെയ്തിരുന്നത്. ബാറ്റ്സ്മാൻ കാണുന്നതിനു മുൻപേ പതിരണയുടെ പന്ത് കീപ്പറുടെ കയ്യിലെത്തി. ജയ്സാവാളിനെതിരെ എറിഞ്ഞ പന്ത് സീനിയർതലത്തിൽ ഉൾപ്പെടെ ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡെലിവറിയാണെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. വേഗം രേഖപ്പെടുത്തിയതിൽ പിഴവുണ്ടോ എന്ന സംശയം അപ്പോൾ തന്നെ ഉടലെടുത്തിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook