ക്രിക്കറ്റില്‍ വലിയ സ്കോറുകള്‍ പിന്തുടരുമ്പോള് വിക്കറ്റിന് മുന്നില്‍ സമ്മര്‍ദങ്ങളില്ലാതെ എങ്ങനെ ബാറ്റ് ചെയ്യാമെന്ന് പറയുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഇതിനായി താന്‍ സ്വീകരിച്ചിരുന്ന രിതിയും അദ്ദേഹം വെളിപ്പെടുത്തി.
അന്താരാഷ്ട്ര മത്സരങ്ങളില്‍ 13,000 റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ള സുനില്‍ ഗവാസ്കര്‍ താന്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്കോര്‍ ബോര്‍ഡിലേക്ക് നോക്കിയിട്ടില്ലെന്നും ക്രീസില്‍ ഒരിക്കലും ലക്ഷ്യങ്ങള്‍ വെച്ചിട്ടില്ലെന്നും പറഞ്ഞു. ടെസ്റ്റ് മത്സരങ്ങളില്‍ തുടക്കം മുതല്‍ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്നും ഗവാസ്കര്‍ പറഞ്ഞു.
”ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്കോര്‍ബോര്‍ഡിലേക്ക് നോക്കിയിരുന്നില്ല, കാരണം ഓരോ ബാറ്റ്സ്മാനും ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിന് അവരുടേതായ രീതിയുണ്ട്. ചെറിയ ലക്ഷ്യങ്ങളാണ് പരിശീലകര്‍ നിങ്ങളോട് ആദ്യം പറയുന്നത്, 10, 20, 30 എന്നിവയിലെത്തുക, അതാണ് നല്ല മാര്‍ഗം, ”ഗവാസ്കര്‍ പറഞ്ഞു.
ഒരു പ്രത്യേക ലക്ഷ്യത്തിലെത്താനുള്ള സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടുന്നതിന്, സ്കോര്‍ബോര്‍ഡില്‍ നോക്കാതെ ഓരോ പന്തും മനസിലാക്കി കളിക്കണം, എബിപി ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്‍ഫോകോം 2022 ലെ സ്പോട്ട്ലൈറ്റ് സെഷനില്‍ സംസാരിക്കവെയായിരുന്ന ഗവാസ്കര്‍.
”ഞാന്‍ നോക്കുന്ന വഴി, എന്റെ ലക്ഷ്യം 30-ല്‍ എത്തുകയാണെങ്കില്‍, ഏകദേശം 24-25-ല്‍ എവിടെയെങ്കിലും എത്തിയാല്‍, 30-ല്‍ എത്താന്‍ ഞാന്‍ വളരെ ഉത്കണ്ഠാകുലനാകും. പിന്നീട് ഞാന്‍ ഓഫ് സൈഡിന് പുറത്തുള്ള പന്ത് കളിക്കും. എന്നാല്‍ 26 ല്‍ പുറത്ത് പോകുക, സ്കോര്‍ 30-ല്‍ എത്തിക്കാന്‍ ബൗണ്ടറി അടിക്കാന്‍ ശ്രമിക്കും,’ ഗവാസ്കര്‍ പറഞ്ഞു.
1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഡോണ്‍ ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടത്തിനൊപ്പമെത്തിയത് അറിഞ്ഞത് സഹതാരമായ ദിലിപ് വെങ്സര്‍ക്കാര്‍ പറഞ്ഞപ്പോഴായിരുന്നുവെന്നും ഗവാസകര്‍ പറഞ്ഞു. ഓരോ തവണ ബാറ്റ് ചെയ്യാന്‍ പോകുമ്പോഴും 100 റണ്‍സ് നേടുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ഗവാസ്കര്‍ പറഞ്ഞു.