വംശീയ അധിക്ഷേപത്തില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ഫുട്ബോള്‍ മൈതാനം. സ്പാനിഷ് ലാ ലിഗയിലെ വലന്‍സിയ-കാഡിയ മത്സരത്തിനിടെയാണ് സംഭവം. വലന്‍സിയ താരം മുക്താര്‍ ദിയഖബിയെ കാഡിയയുടെ യുവാന്‍ കാലോ വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. പ്രതിഷേധാര്‍ഹം വലന്‍സിയ താരങ്ങള്‍ 32-ാം മിനുറ്റില്‍ മൈതാനം വിട്ടു. കളിക്കാര്‍ക്ക് പുറമേ ടീമിന്റെ മുഴുവന്‍ അംഗങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി.

കളി പുനരാരംഭിച്ചപ്പോള്‍ ദിയഖബിയയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. എന്നാല്‍ യുവാന്‍ കളിയില്‍ തുടര്‍ന്നു. മൈതനാത്ത് നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു കളിക്കാര്‍ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

Read More: SRH Preview: കരുത്തരിൽ കരുത്തർ; കിരീടമുറപ്പിക്കാൻ വാർണറിന്റെ പുലിക്കുട്ടികൾ

“ദിയഖബിക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുന്നു. വശീയ അധിക്ഷേപം നേരിട്ടിട്ടും സഹതാരങ്ങളോട് കളിയിലേക്ക് മടങ്ങാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്,” വലന്‍സിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook