scorecardresearch
Latest News

‘എന്തൊരഴക് ഈ മഴവില്ലിന്’; കോര്‍ണറില്‍ നിന്നും ഡി മരിയയുടെ വണ്ടര്‍ ഗോള്‍

മരിയയെ കൂടാതെ നെയ്മറും എംബാപ്പെയും കവാനിയും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ പിഎസ്ജി 4-2ന് വിജയിച്ചു.

‘എന്തൊരഴക് ഈ മഴവില്ലിന്’; കോര്‍ണറില്‍ നിന്നും ഡി മരിയയുടെ വണ്ടര്‍ ഗോള്‍

പാരിസ്: ഫുട്‌ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം പിറന്നിട്ടുള്ള കോര്‍ണര്‍ കിക്ക് ഗോള്‍ സ്വന്തമാക്കി പാരിസ് സെയ്ന്റ് ജര്‍മന്‍ സ്ട്രൈക്കര്‍ എയ്ഞ്ചല്‍ ഡി മരിയ. ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമെസിനെതിരെയാണ് ഡിമരിയ കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലെത്തിച്ചത്.

മരിയയുടെ മഴവില്ലിന് മുന്നില്‍ നിമെസ് പ്രതിരോധതാരങ്ങള്‍ക്കും ഗോളിക്കും കാഴ്ച്ചക്കാരാകാനേ കഴിഞ്ഞുള്ളൂ. കോര്‍ണറില്‍ നിന്നും മരിയ എടുത്ത കിക്ക് വില്ലു പോലെ വളഞ്ഞ് ഗോള്‍ പോസ്റ്റിന് ഉളളിലേക്ക് കയറുകയായിരുന്നു. ഫുട്‌ബോള്‍ ലോകത്ത് അപൂര്‍വ്വമായി മാത്രം കണ്ടിട്ടുള്ള കാഴ്ച്ചയില്‍ ലോകം തന്നെ വാവിട്ട് നിന്നു പോയി.

ലീഗ് 1 സീസണില്‍ മരിയയുടെ ആദ്യ ഗോളാണിത്. മരിയയെ കൂടാതെ നെയ്മറും എംബാപ്പെയും കവാനിയും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ പിഎസ്ജി 4-2ന് വിജയിച്ചു.

ലോകകപ്പിലും മനോഹരമായൊരു ഗോള്‍ ഡീ മരിയ സ്വന്തമാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ മോശം പ്രകടനം ഡീ മരിയയ്ക്ക് ലോകകപ്പ് നല്ല ഓര്‍മ്മയായിരിക്കില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Di maria scores from the corner

Best of Express