ഐസിസി ഏകദിന റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യൻ സീനിയർ താരം എം.എസ്.ധോണി. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ധോണി പതിനേഴാം സ്ഥാനത്തേക്കാണ് ഉയർന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് ധോണി റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തുന്നത്. ഓസ്ട്രേലിയൻ – ന്യൂസിലൻഡ് പര്യടനത്തിലെ മികച്ച പ്രകടനമാണ് ധോണിക്ക് തുണയായത്. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിലും ധോണി അർധ സെഞ്ചുറി തികച്ചിരുന്നു.

Also Read: ചാഹലിനെ ബാറ്റിങ് ഓർഡറിൽ മൂന്നാം നമ്പരിലേക്ക് പരിഗണിക്കാം, ഒരു നിബന്ധനയുണ്ട്: രോഹിത്

അതേസമയം, ഒന്നും രണ്ടും റാങ്കുകളിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം തുടരുകയാണ്. ഒന്നാം റാങ്കിൽ നായകൻ വിരാട് കോഹ്‍ലിയും രണ്ടാം സ്ഥാനത്ത് ഉപനായകൻ രോഹിത് ശർമ്മയുമാണ്. എന്നാൽ ശിഖർ ധവാൻ പത്താം സ്ഥാനത്തേക്ക് വീണു.

Also Read: ഓടി തോല്‍പ്പിക്കാമെങ്കില്‍ ആയിക്കോ; ‘ടിവി’യിലെടുക്കാന്‍ വന്ന ചാഹലില്‍ നിന്നും രക്ഷപ്പെട്ടോടി ധോണി

ഏകദിന ബോളർമാരുടെ പട്ടികയിലും ഇന്ത്യൻ താരങ്ങൾ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ന്യൂസിലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചെങ്കിലും ജസ്പ്രീത് ബുംറ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയ്ക്കെതിരായ തകർപ്പൻ പ്രകടനം തുണയായത് കിവി ബോളർ ട്രെന്റ് ബോൾട്ടിനാണ്. പരമ്പരയിൽ 12 വിക്കറ്റുകൾ ‌നേടിയ ബോൾട്ട് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

നാലാം സ്ഥാനത്ത് കുൽദീപ് യാദവും അഞ്ചാം സ്ഥാനത്ത് യുസ്‍വേന്ദ്ര ചാഹലുമാണ്. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല എന്നതുമാണ് ശ്രദ്ധേയമാണ്. അതേസമയം, ടീം റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook