കളിക്കളത്തിലെ പ്രകടനം കൊണ്ട് ഞെട്ടിച്ചതിന് പിന്നാലെ കളിക്കളത്തിന് പുറത്തെ പെരുമാറ്റം കൊണ്ട് ആരാധകരുടെ കയ്യടി നേടുകയാണ് ചെന്നൈയുടെ തല എംഎസ് ധോണി. ലോകം മുഴുവന്‍ തൊഴിലാളി ദിനം ആചരിക്കുമ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സമയം ചെലവിട്ടാണ് ധോണി വ്യത്യസ്തനായത്.

ചെന്നൈ ടീമിന്റെ ഹോം വേദിയായ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പമായിരുന്നു ധോണിയുടെ തൊഴിലാളി ദിനം. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ധോണിയുടെ ലാളിത്യത്തെ കുറിച്ചാണ് ആരാധകര്‍ പുകഴ്ത്തുന്നത്.

‘തൊഴിലാളി സ്നേഹം’ ചെന്നൈ സൂപ്പര്‍ കിങ്സ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. അതേസമയം, ഐപിഎല്ലില്‍ തന്‍റെ ബാറ്റിംഗ് പ്രകടനം കൊണ്ട് തകര്‍ക്കുകയാണ് ധോണി. എട്ടു മൽസരത്തില്‍ നിന്നും താരം ഇതുവരെ 286 റണ്‍സ് സ്വന്തമാക്കി കഴിഞ്ഞു. റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ എം.എസ്.ധോണിയുടെ സ്ഥാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook