എം.എസ്.ധോണിയുടെ സ്റ്റംപിങ്ങിലെ വേഗത നിരവധി തവണ ക്രിക്കറ്റ് ലോകം കണ്ടിട്ടുളളതാണ്. ഇന്നലെ കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിലും ധോണി മിന്നൽ സ്റ്റംപിങ് നടത്തി. മത്സരത്തിലെ 11-ാം ഓവറിലായിരുന്നു സ്റ്റംപിങ്.

ഇമ്രാൻ താഹിറിന്റെ ബോളിൽ ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗില്ലിനെയാണ് ധോണി സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. സ്റ്റംപിങ്ങിനു പിന്നിൽ ആരാണുളളതെന്ന് ഓർക്കാതെ ശുഭ്മാൻ ക്രീസിനു പുറത്തിറങ്ങി കളിക്കുകയായിരുന്നു. ക്രീസിലേക്ക് കാലെടുത്തു വയ്ക്കുന്നതിനു മുൻപേ ധോണി സ്റ്റംപിളക്കി. കൊൽക്കത്ത ഉടമ ഷാരൂഖ് ഖാനും ധോണിയുടെ മിന്നൽ സ്റ്റംപിങ്ങിന് സാക്ഷിയായി.

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയാണ് ജയിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം ചെന്നൈ അനായാസം സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്ത ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം, ചെന്നൈ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ജയത്തോടെ കൊൽക്കത്തയെ മറികടന്ന് ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

Read: അടിതെറ്റി കൊൽക്കത്ത, അനായാസം ചെന്നൈ; പോയിന്റ് പട്ടികയിൽ ‘തല’ ഉയർത്തി സൂപ്പർ കിങ്സ്

വ്യാഴാഴ്ച ജയ്പൂരിലാണ് ചെന്നൈയുടെ അടുത്ത മത്സരം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആണ് ചെന്നൈയുടെ എതിരാളികൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ