Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

‘ഇത് ധോണിയാണ് മിസ്ടർ’; ക്രുണാൽ പാണ്ഡ്യയുടെ മങ്കാദിങ്ങിൽ കുലുങ്ങാതെ തല

ക്രിക്കറ്റിൽ ധോണി പുലർത്തുന്ന ശ്രദ്ധയും കരുതലും നേരത്തെയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എതിരാളികളുടെ ഓരോ നീക്കവും മുൻകൂട്ടി കാണാനുള്ള കഴിവാണ് ധോണിയിലെ ക്യാപ്റ്റൻ കൂളിന്റെ പ്രധാന സവിശേഷത. ആ ധോണിയെ കബളിപ്പിക്കാനായിരുന്നു ക്രുണാൽ പാണ്ഡ്യയുടെ ശ്രമം. എന്നാൽ തെറ്റിയത് പാണ്ഡ്യയ്ക്ക് തന്നെയായിരുന്നു. ഐപിഎൽ 2019ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയക്കുതിപ്പിന് അന്ത്യം കുറിച്ച മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു സംഭവം. ചെന്നൈ ഇന്നിങ്സിലെ 14-ാം ഓവർ ചെയ്യാനെത്തിയ ക്രുണാൽ പാണ്ഡ്യ റൺഅപ്പ് ഓടിതീർത്തെങ്കിലും പന്ത് ഡെലിവർ ചെയ്തില്ല. ഈ […]

MS Dhoni, Dhoni mankad, krunal pandya, krunal pandya mankad, mankading ipl, what is mankading, MI vs CSK, IPL news, IPL videos, cricket news, എംഎസ് ധോണി, ക്രുണാൽ പാണ്ഡ്യ, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്

ക്രിക്കറ്റിൽ ധോണി പുലർത്തുന്ന ശ്രദ്ധയും കരുതലും നേരത്തെയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എതിരാളികളുടെ ഓരോ നീക്കവും മുൻകൂട്ടി കാണാനുള്ള കഴിവാണ് ധോണിയിലെ ക്യാപ്റ്റൻ കൂളിന്റെ പ്രധാന സവിശേഷത. ആ ധോണിയെ കബളിപ്പിക്കാനായിരുന്നു ക്രുണാൽ പാണ്ഡ്യയുടെ ശ്രമം. എന്നാൽ തെറ്റിയത് പാണ്ഡ്യയ്ക്ക് തന്നെയായിരുന്നു.

ഐപിഎൽ 2019ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയക്കുതിപ്പിന് അന്ത്യം കുറിച്ച മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു സംഭവം. ചെന്നൈ ഇന്നിങ്സിലെ 14-ാം ഓവർ ചെയ്യാനെത്തിയ ക്രുണാൽ പാണ്ഡ്യ റൺഅപ്പ് ഓടിതീർത്തെങ്കിലും പന്ത് ഡെലിവർ ചെയ്തില്ല. ഈ സമയം ക്രീസിൽ നിന്നിറങ്ങിയ ധോണി എന്നാൽ ബാറ്റെടുത്തിരുന്നില്ല. പാണ്ഡ്യ പന്ത് ഡെലിവർ ചെയ്തില്ലെന്ന് മനസിലായതോടെ ധോണി കൂളായി തന്നെ ക്രീസിൽ തിരികെ കയറുകയും ചെയ്തു.

ഇതോടെ ക്രുണാൽ പാണ്ഡ്യയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും ട്വീറ്റകളുമാണ് സമൂഹമാധ്യമങ്ങളിൽ. നേരത്തെ മങ്കാദിങിനുള്ള അവസരം ലഭിച്ചിട്ടും അതിന് മുതിരാതെ മാന്യതയുടെ മുഖമായി മാറിയ ക്രുണാല്‍ പാണ്ഡ്യയുടെ പ്രകടനം വലിയ പ്രശംസ നേടിയിരുന്നു. അതേ രീതി ആവർത്തിച്ച താരത്തിന് എന്നാൽ ധോണിയ്ക്ക് പിന്നിൽ പിഴച്ചു.

ഐപിഎല്ലിലെ വലിയ വിവാദമായി അശ്വിന്റെ മങ്കാദിങ്  മാറിയിരിന്നു . രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള കളിയിലായിരുന്നു അശ്വിന്‍ മങ്കാദിങ്ങിലൂടെ ജോസ് ബട്‌ലറെ പുറത്താക്കിയത്. കളിയുടെ ഗതി തന്നെ മാറ്റുകയും ഒടുവില്‍ പഞ്ചാബിനെ വിജയികളാക്കുകയും ചെയ്ത ആ നീക്കം ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായി മാറി. അശ്വിനെ അനുകൂലിച്ചും എതിര്‍ത്തും ആരാധകര്‍ രണ്ട് ചേരികളായി മാറി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dhoni receives mankad warning from krunal pandya

Next Story
കൊടുങ്കാറ്റും തീയുണ്ടയുമായി ഹാർദ്ദിക് പാണ്ഡ്യ; ചെന്നെെയെ തകർത്ത് മുംബെെ വിജയഗാഥipl,ഐപിഎല്‍, ipl live score, ipl 2019, ipl live match, live ipl, mi vs srh,മുംബെെ ഇന്ത്യന്‍സ്, സണ്‍റെെസേഴ്സ് ഹെെദരാബാദ്, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, mi vs srh live score, mi vs srh 2019, ipl live cricket score, ipl 2019 live cricket score, mi vs srh live cricket score, mi vs srh live Streaming, mi vs srh live match, star sports, hotstar, hotstar live cricket"
The moderation of comments is automated and not cleared manually by malayalam.indianexpress.com