scorecardresearch

‘എല്ലാ ഫോര്‍മാറ്റുകളിലും പകരക്കാരനായി, ടീമിലെത്താന്‍ ധോണിയുമായി മത്സരിച്ചു’; ദിനേഷ് കാര്‍ത്തിക് പറയുന്നു

ടീമില്‍ ഇടം ലഭിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുമാണ്ടായിരുന്ന മത്സരത്തെക്കുറിച്ച് തുറന്ന് പറയുകയാണ് കാര്‍ത്തിക്.

dinesh karthik

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് പഞ്ഞമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇന്ത്യയുടെ വന്‍ മതിലെന്ന് വിശേഷിപ്പിച്ചിരുന്ന രാഹുല്‍ ദ്രാവിഡ് വരെ ഒരു സമയത്ത് വിക്കറ്റ് കീപ്പറാകേണ്ടി വന്നു. എന്നാല്‍ ഈ പ്രതിസന്ധിക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍മാര്‍ സുലഭമായി. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റനായി എം എസ് ധോണി സ്ഥിര സാന്നിധ്യമായതോടെ ടീമില്‍ ഇടം ലഭിക്കാന്‍ ഇക്കൂട്ടര്‍ പാടുപെട്ടു. ഇങ്ങനെ അവസരം നഷ്ടപ്പെട്ട ഒരാളായിരുന്നു ദിനേഷ് കാര്‍ത്തിക്.

ടീമില്‍ ഇടം ലഭിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുമാണ്ടായിരുന്ന മത്സരത്തെക്കുറിച്ച് തുറന്ന് പറയുകയാണ് കാര്‍ത്തിക്. 2004-ല്‍ ഇരുവരും ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചെങ്കിലും ഒരു ദശാബ്ദത്തിലേറെയായി ധോണി ടീമിന്റെ ക്യാപ്റ്റനായും ഫോര്‍മാറ്റുകളിലായി 538 മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി ഇറങ്ങിയപ്പോള്‍ കാര്‍ത്തിക് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യന്‍ ടീമിന് പുറത്തു പാടുപെടുകയായിരുന്നു.

‘ധോണിക്ക് മുമ്പാണ് ഞാന്‍ അരങ്ങേറിയത്, ഞങ്ങള്‍ ഒരുമിച്ച് ഒരു ഇന്ത്യ എ ടൂറില്‍ പോയി, അവിടെ നിന്ന് എന്നെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തു. ”അദ്ദേഹത്തോടൊപ്പം ഞാന്‍ ആദ്യമായി ഒരു മത്സരം കളിക്കുന്നത് അന്നാണ്. ഞാന്‍ വളരെ നന്നായി ചെയ്തു, അവര്‍ എന്നെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തു. അവിടെ നിന്ന് അവര്‍ മറ്റൊരു യാത്ര പോയി, അവിടെ ഒരു ഏകദിന ടൂര്‍ണമെന്റ് ഉണ്ടായിരുന്നു, അവിടെ ധോണി ബൗണ്ടറികളും സിക്സറുകളും അടിച്ചു. ലോകം അപ്പോഴും അത്തരത്തിലുള്ള ഒന്നുമായി പരിചിതമായിരുന്നു, കാര്‍ത്തിക് ആര്‍സിബി പോഡ്കാസ്റ്റില്‍ പറഞ്ഞു. ‘

ആളുകള്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു, അവനെപ്പോലെ ആരുമില്ല. അവന്‍ ഒരു പ്രത്യേക കളിക്കാരനാണെന്ന്, ഞാന്‍ ഇന്ത്യന്‍ ടീമില്‍ എത്തി, പക്ഷേ അപ്പോഴേക്കും ധോണി മാനിയ വളരെ വലുതായിരുന്നു, പിന്നീട് എല്ലാ ഫോര്‍മാറ്റുകളിലും ധോണി എനിക്ക് പകരമായി. എല്ലാം അവസരങ്ങളും സ്വീകരിക്കുന്നതിലാണ് കാര്യം, ധോണി എല്ലാം നന്നായി ചെയ്തു കാര്‍ത്തിക് പറഞ്ഞു.

‘ഞാന്‍ മികവിനെ പിന്തുടരുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാകാനുള്ള പാതയിലായിരുന്നു ഞാന്‍. ധോണി അവിടെ ഉണ്ടായിരുന്നു, അവന്‍ ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ പുറത്തു പോകില്ലായിരുന്നു. എല്ലാ ടീമിലും ധോണി സ്ഥിരമായി. ഏകദിനത്തില്‍ സെഞ്ചുറി നേടി. പിന്നീട് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് പോയി 85 റണ്‍സ് നേടി. ഉജ്ജ്വലമായി അദ്ദേഹം കളിച്ചു. ഒറ്റരാത്രികൊണ്ട് ഒരു ബ്രാന്‍ഡായി മാറി. ആളുകള്‍ അവനെ പിന്തുടര്‍ന്നു. തുടക്കം മുതലേ അദ്ദേഹം വലിയ താരമായിരുന്നു. ഞാന്‍ പഠനത്തിലായിരുന്നു, പക്ഷേ ഞാന്‍ എപ്പോഴും അവസരങ്ങള്‍ക്കായി തിരയുകയായിരുന്നു,” കാര്‍ത്തിക് പറഞ്ഞു. ഐപിഎല്‍ 2022 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 180 സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് നേടി കാര്‍ത്തിക്. വിവിധ ഫോര്‍മാറ്റുകളിലായി 180 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞു. കഴിഞ്ഞ വര്‍ഷം ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷമാക്കി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Dhoni mania dinesh karthik indian team t20 world cup ipl