ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയും എം.എസ്.ധോണിയും യുവതാരങ്ങൾക്ക് ഒരു പാഠമാണെന്ന് ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മനോഹരമായ ഒരു പോരാട്ടം കണ്ടതിന്റെ സന്തോഷവും ഓസീസ് പരിശീലകൻ മറച്ച് വച്ചില്ല.

“ക്ലാസ് എന്നും മുകളിലായിരിക്കും അതിനെ ബഹുമാനിക്കണം. ഓസ്ട്രേലിയക്കെതിരെ കോഹ്‍ലിയും ധോണിയും ബാറ്റ് ചെയ്തതുപോലെ. തോൽക്കാൻ നമുക്ക് ഇഷ്ടമല്ല. എന്നാൽ ഇതുപോലുള്ള പ്രകടനങ്ങൾ അതിശയിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള താരങ്ങളെ മഹാന്മാർ എന്ന് വിളിക്കുന്നതും,” ജസ്റ്റിൻ ലാംഗർ പറഞ്ഞു.

Also Read: ‘നാന്‍ വീഴ്‌വേന്‍ എന്‍ട്ര് നിനൈത്തായോ?’; അഡ്‌ലെയ്ഡില്‍ ‘എംഎസ് ക്ലാസിക്’

“കോഹ്‍ലിയുടെയും ധോണിയുടെയും പ്രകടനം അവിശ്വസനീയമായിരുന്നു. ഇരുവരും ഓസ്ട്രേലിയയുടെ യുവതാരങ്ങൾക്ക് മികച്ച പാഠമാണ്. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വലിയ അനുഭവ പരിചയമാണ് സമ്മാനിച്ചത്,” ലാംഗർ കൂട്ടിച്ചേർത്തു.

Also Read: അതിവേഗം സച്ചിന് പിന്നാലെ കുതിച്ച് കോഹ്‍ലി; ഏകദിനത്തിൽ പുതിയ നേട്ടവുമായി ഇന്ത്യൻ നായകൻ

ക്രീസില്‍ നില്‍ക്കുമ്പോള്‍ കോഹ്‌ലിയുടെ ബാലന്‍സ് അതുല്യമാണെന്നും, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ താരത്തിന് കഴിയുമെന്നും ലാംഗർ പറഞ്ഞു. സച്ചിൻ അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്ററാണെന്ന് പറഞ്ഞ അദ്ദേഹം കോഹ്‍ലിയും അതേപാതയിലൂടെയാണ് നീങ്ങുന്നതെന്നും കൂട്ടിച്ചേർത്തു.

Also Read: സിക്സടി വീരൻ രോഹിത്; ഗെയിലിനെ പിന്തള്ളി പുത്തൻ റെക്കോർഡ്

ധോണിയാകട്ടെ 340 മത്സരങ്ങള്‍ കളിച്ചശേഷവും 50 ന് മുകളില്‍ റൺ ശരാശരി നിലനിര്‍ത്തുന്ന താരമാണ്. ഇവരെപോലുള്ള എക്കാലത്തെയും മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ സാധിക്കുന്നത് ഓസ്ട്രേലിയൻ ടീമിനും ഏറെ ഗുണം ചെയ്യുമെന്നും ലാംഗർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook