ധോണി ‘കിങ് കോങ്’, നായകന്മാരിലെ രാജാവ്: ശാസ്ത്രി

കളിയുടെ ഗതി നിര്‍ണയിക്കുന്നതിലും ഏത് സാഹചര്യത്തേയും അതീജിവിക്കാനുമുള്ള താരത്തിന്റെ കഴിവിനേയും ശാസ്ത്രി പുകഴ്ത്തി

MS Dhoni, Ravi Shastri
ധോണി രവിശാസ്ത്രിക്കൊപ്പം. ഫയൽ ചിത്രം. Photo: Twitter/ Ravi Shastri

ന്യൂഡല്‍ഹി: നായക മികവ് ഒരു കലയാണെങ്കില്‍ മഹേന്ദ്ര സിങ് ധോണിയായിരിക്കും അതില്‍ ഏറ്റവും മികച്ച കലാകാരന്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ധോണിയുടെ നേട്ടങ്ങല്‍ ഇതിന് ഉദാഹരണം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ധോണിയുടെ മികവിന് പ്രത്യേക സ്ഥാനമുണ്ടാകുമെന്നതില്‍ സംശയമില്ല. ധോണിയുടെ തന്ത്രങ്ങള്‍ ഏറ്റവും അടുത്തറിഞ്ഞ വ്യക്തികളില്‍ മുന്‍പന്തിയിലുള്ളയാളാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി.

എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ധോണിയെന്നാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍. “ഐസിസി ടൂര്‍ണമെന്റുകളിലെ അയാളുടെ പ്രകടനം നോക്കു. എന്താണ് അയാള്‍ നേടാത്തത്? ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ്, രണ്ട് ലോകകപ്പുള്‍. ആരും ധോണിയുടെ സമീപത്ത് പോലും നേട്ടങ്ങളുടെ കാര്യത്തില്‍ എത്തിയിട്ടില്ല. എക്കാലത്തെയും മികച്ചത് ധോണിയെന്നതില്‍ സംശയമില്ല. കിങ് കോങ്, അദ്ദേഹത്തെ ആ രീതിയില്‍ വിളിക്കാം,” ശാസ്ത്രി ഫാന്‍ കോഡിനോട് പറഞ്ഞു.

കളിയുടെ ഗതി നിര്‍ണയിക്കുന്നതിലും ഏത് സാഹചര്യത്തേയും അതീജിവിക്കാനുമുള്ള ധോണിയുടെ കഴിവിനേയും ശാസ്ത്രി പുകഴ്ത്തി. “ധോണിയൊരു ടീമിനെ നയിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഉദാഹരണം ചെന്നൈ സൂപ്പര്‍ കിങ്സ്. എതിര്‍ ടീം സിക്സും ഫോറും കൊണ്ട് ആധിപത്യം സ്ഥാപിച്ചാലും ചെന്നൈയുടെ എല്ലാ താരങ്ങളിലും ശാന്തതയും നിയന്ത്രണവും കാണാന്‍ കഴിയും. അത് ധോണിയുടെ മികവിന്റെ തെളിവാണ്,” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2021: “ട്വന്റി 20 ലോകകപ്പ് അപ്രസക്തം; ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് ഐപിഎല്ലിന്”

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dhoni is the greatest white ball captain ever says ravi shastri

Next Story
IPL 2021, RR vs CSK Score Updates: പുറത്താവാതെ മികച്ച പ്രകടനവുമായി ശിവം ദുബെ; 189 റൺസ് നേടിയ ചെന്നൈയെ തോൽപിച്ച് രാജസ്ഥാൻrr vs csk, rr vs csk live, rr vs csk live score, rr vs csk live updates, rr vs csk live score updates, rr vs csk live online, rr vs csk live streaming, rr vs csk ipl, rr vs csk ipl 2021, ipl, ipl live, ipl live score, ipl live match, ipl 2021, ipl 2021 live, ipl 2021 live updates, ipl 2021 live score, ipl 2021 live match, ipl live cricket score, ipl 2021 live cricket score, hotstar, hotstar ipl, hotstar ipl 2021, hotstar live cricket, live score, live cricket online, cricket news, sports news, indian express, ഐപിഎൽ, ഇന്ത്യൻ പ്രീമിയർ ലീഗ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ആർആർ, സിഎസ്കെ, ചെന്നൈ, രാജസ്ഥാൻ, സഞ്ജു സാംസൺ, ധോണി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com