കരിയറിന്റെ ആദ്യ കാലത്ത് ധോണിയുടെ ബാറ്റിംഗോളം തന്നെ ഫെയ്മസായിരുന്നു ആ നീളന്‍ മുടിയും. ധോണിയെ അനുകരിച്ച് യുവാക്കള്‍ മുടി നീട്ടി വളര്‍ത്തുന്നത് അന്നൊരു ട്രെന്റായി മാറിയിരുന്നു. ധോണിയുടെ മുടി പല ബോളിവുഡ് താരങ്ങളെ പോലും അ്‌ദേഹത്തിന്റെ ആരാധകരാക്കി മാറ്റിയിരുന്നു. പിന്നീട് 2007 ല്‍ ലോകകപ്പ് നേടിയതിന് പിന്നാലെ തന്റെ നീളന്‍ മുടി ധോണി വെട്ടിയത് പല ആരാധകര്‍ക്കും വിഷമമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ വീണ്ടും നീളന്‍ മുടിയുമായി ധോണി എത്തിയിരിക്കുകയാണ്. തല ചൊറിയാന്‍ വരട്ടെ. പുതിയ ഹെയര്‍സ്റ്റൈലല്ല, ഒരു പരസ്യ ചിത്രത്തിലാണ് ധോണി നീളന്‍ മുടിയണിഞ്ഞെത്തിയത്.

പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ സ്‌നിക്കേഴ്‌സിന്റെ പരസ്യത്തിലാണ് ധോണിയുടെ പുതിയ അവതാരം. പോരാളിയായിട്ടാണ് ധോണി പരസ്യത്തിലെത്തുന്നത്. പടച്ചട്ടയണിഞ്ഞ് ടീമിന്റെ ഡ്രെസ്സിംഗ് റൂമിലെത്തുന്ന ധോണിയാണ് വീഡിയോയിലുള്ളത്. യുദ്ധത്തിന് മുമ്പ് പടത്തലവന്‍ തന്റെ സൈന്യത്തെ പ്രചോദിപ്പിക്കാന്‍ നടത്തുന്ന പ്രസംഗത്തിന് സമാനമായി താരം ടീമംഗങ്ങളോട് സംസാരിക്കുന്നതാണ് പരസ്യം.

ഒടുവിലായി സ്‌നിക്കേഴ്‌സിന്റെ പതിവ് രീതിയില്‍ ചോക്ലേറ്റ് നല്‍കി താരത്തിന്റെ വിശപ്പടക്കുന്നതും അതോടെ യഥാര്‍ത്ഥ രൂപത്തിലേക്ക് ധോണി മടങ്ങിയെത്തുന്നതുമാണ് പരസ്യം. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ഹിറ്റായി മാറിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ