ക്രിക്കറ്റിൽ മാത്രമല്ല അതിനു പുറത്തും എം.എസ്.ധോണിക്ക് ആരാധകർ ഏറെയാണ്. മികച്ച നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്‌മാനായും കായിക പ്രേമികളുടെ ഹൃദയം കവരുന്ന ധോണി മറ്റ് മേഖലകളിലും തനിക്കു സ്വാധീനമുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ പിച്ച് റോളർ ഓടിക്കുന്ന ധോണിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Read Also:ദേവനന്ദയെ കാണാതായത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ; തിരച്ചിൽ തുടരുന്നു

ധോണിയുടെ ഹോം ഗ്രാണ്ടായ റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിത്തിന്റെ പിച്ചിലാണ് ധോണി റോളര്‍ ഓടിക്കുന്നത്. ഏതാനും ദിവസങ്ങളായി ധോണി റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജാർഖണ്ഡിലെ പ്രാദേശിക താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇതിനിടയിലാണ് താരം റോളർ ഓടിച്ച് പിച്ച് ഒരുക്കുന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്.

ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയാണ് ധോണി. ഐപിഎല്ലിൽ ചെന്നെെ സൂപ്പർ കിങ്‌സിനുവേണ്ടി ധോണി കളത്തിലിറങ്ങും. വീണ്ടും ക്രിക്കറ്റിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. മാർച്ച് രണ്ട് മുതൽ ചെന്നെെ സൂപ്പർ കിങ്‌സിനൊപ്പം ധോണി ചേരും. സുരേഷ് റെയ്‌ന അടക്കമുള്ള ചെന്നെെ താരങ്ങൾ ധോണിക്കൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഐപിഎല്ലിനു ശേഷമായിരിക്കും ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമാകുക. ധോണി ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ട സമയം ആയെന്ന് പല മുൻ താരങ്ങളും നേരത്തെ പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook