ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. എന്നാൽ, ഈ സീസണിൽ തങ്ങളുടെ ആരാധകരെ മുഴുവൻ ധോണിയും സംഘവും നിരാശപ്പെടുത്തി. ഐപിഎൽ 13-ാം സീസണിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഏകദേശം പുറത്തായി കഴിഞ്ഞു. 11 കളികളിൽ മൂന്ന് ജയം മാത്രമുള്ള ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് കളികൾ ജയിച്ചാലും ചെന്നൈയ്‌ക്ക് പ്ലേ ഓഫിൽ കയറുക അസാധ്യമാണ്.

തങ്ങൾക്ക് ഇത്തവണ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് ചെന്നൈ നായകൻ എം.എസ്.ധോണി പറയുന്നു. കഴിവിനനുസരിച്ചുള്ള പ്രകടനം നടത്താൽ ഈ സീസണിൽ തങ്ങൾക്ക് സാധിച്ചില്ലെന്ന് ധോണി തുറന്നുസമ്മതിച്ചു.

CSK, MS Dhoni, IPL 2020

“ഈ വർഷം ഞങ്ങളുടെയല്ല. എല്ലാ കാര്യങ്ങളും ഇത്തവണ തകിടംമറിഞ്ഞു. പല കാര്യങ്ങളും തെറ്റായിപ്പോയി. സാഹചര്യത്തിനനുസരിച്ച് സ്വന്തം കഴിവ് പുറത്തെടുക്കാൻ ടീം അംഗങ്ങൾക്ക് സാധിച്ചോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണം. ഇത്തവണ ഭാഗ്യവും തുണച്ചില്ല. ആദ്യം ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ച കളികളിൽ ടോസ് നഷ്‌ടപ്പെട്ടു. പക്ഷേ, എല്ലാവരും നന്നായി പരിശ്രമിച്ചിരുന്നു,” ധോണി പറഞ്ഞു.

Read Also; IPL 2020-DC vs KKR: ടോസ് ജയിച്ച ഡൽഹി കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു

ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ പുതുമുഖ താരങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്ന് ധോണി പറഞ്ഞു. അടുത്ത വർഷത്തെ ഐപിഎല്ലാണ് ഇനി ലക്ഷ്യം. നിരവധി യുവതാരങ്ങൾ കാത്തിരിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ധോണി വ്യക്തമാക്കി.

മുംബെെ ഇന്ത്യൻസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയാണ് ചെന്നെെ ഏറ്റുവാങ്ങിയത്. ചെന്നെെ സൂപ്പർ കിങ്‌സിനെ പത്ത് വിക്കറ്റിനാണ് മുംബെെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നെെ സൂപ്പർ കിങ്‌സിന്റെ 114 റൺസ് ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്‌ടപ്പെടുത്താതെ മുംബെെ ഇന്ത്യൻ മറികടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook