കളിക്കളത്തിൽ എപ്പോഴും കൂളാണ് മഹേന്ദ്രസിങ് ധോണി. വളരെ വിരളമായി മാത്രമേ ധോണിയെന്ന നായകൻ സഹതാരങ്ങളോട് കോപിക്കാറുള്ളൂ. ഐപിഎൽ 13-ാം സീസണിലെ ആദ്യ മത്സരത്തിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസുമാണ് ഏറ്റുമുട്ടിയത്.
ഇന്നലെ നടന്ന ഈ മത്സരത്തിൽ നായകൻ ധോണി സഹതാരമായ ദീപക് ചഹറിന്റെ മിസ് ഫീൽഡിൽ ഏറെ നിരാശനായി. മത്സരത്തിന്റെ 19-ാം ഓവറിലാണ് സംഭവം. ടോസ് ലഭിച്ച ചെന്നൈ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 19-ാം ഓവറിൽ ചെന്നൈ താരം ലുങ്കി എൻഗിഡിയാണ് ബോളെറിയാൻ എത്തിയത്. മുംബൈ താരം ജെയിംസ് പാറ്റിൻസണാണ് ബാറ്റ് ചെയ്‌തിരുന്നത്.
Read Also: IPL 2020-DC vs KXIP Live Updates: ഗെയ്‌ലില്ലാതെ പഞ്ചാബ്; ഡൽഹി ആദ്യം ബാറ്റ് ചെയ്യും
പാറ്റിൻസൺ അടിച്ച പന്ത് ബൗണ്ടറി ലൈനിൽവച്ച് വളരെ അനായാസം ദീപക് ചഹറിനു തടയാമായിരുന്നു. എന്നാൽ ചഹറിൽ നിന്നു മിസ് ഫീൽഡുണ്ടായി, അത് ഫോർ ആകുകയും ചെയ്തു. ഇത് ധോണിയെ ചൊടിപ്പിച്ചു. സ്ക്രീനിൽ മുഴുവൻ ധോണിയുടെ മുഖമായിരുന്ന ആ സമയത്ത്. വളരെ നിരാശയോടെ ധോണി മുഖം താഴ്‌ത്തുന്നത് കാണാം.
— Cow Corner (@CowCorner9) September 20, 2020
ചഹറിന്റെ മിസ് ഫീൽഡിൽ ധോണി ഏറെ അസ്വസ്ഥനായെന്ന് വ്യക്തമാക്കുന്നതാണ് മുഖഭാവം. എന്നാൽ, ധോണി ചഹറിനെ വഴക്ക് പറഞ്ഞില്ല. സ്വന്തം ദേഷ്യം കടിച്ചമർത്തി ധോണി മുഖംതാഴ്‌ത്തുകയായിരുന്നു. എന്തായാലും മത്സരത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചു.