ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ഏകദിന മത്സരത്തിൽ മറ്റൊരു ചരിത്ര നേട്ടം കൂടി പിന്നിട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി. ഓസ്ട്രേലിയൻ മണ്ണിൽ ഏകദിന മത്സരങ്ങളിൽ നിന്ന് മാത്രം 1000 റൺസ് തികച്ചിരിക്കുകയാണ് ധോണി.

Also Read: ധോണിയുടെ പ്രായശ്ചിത്തം; മാർഷിന് അനാവശ്യ റെക്കോർഡ്

ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ധോണി. സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരാണ് നേരത്തെ ഓസ്ട്രേലിയയിൽ 1000 റൺസ് തികച്ച താരങ്ങൾ. മെൽബണിൽ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് 34 റൺസ് കൂടി വേണമായിരുന്ന ധോണി 29-ാം ഓവറിൽ സിഡിലിനെ ബൗണ്ടറി പായിച്ചാണ് റെക്കോർഡ് നേട്ടത്തിലെത്തിയത്.

Also Read: ഫിഞ്ചിനെ പുറത്താക്കാന്‍ ഭുവിയുടെ ചെവിയില്‍ ധോണിയുടെ ‘ഗീതോപദേശം’; ഫലം ഉടനടി

ഓസ്ട്രേലിയക്കെതിരായ സിഡ്‌നി, അഡ്‌ലെയ്ഡ് ഏകദിനങ്ങളിൽ ധോണി അർധ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഏകദിനത്തിൽ 54 ബോളിൽനിന്നും 55 റൺസെടുത്ത ധോണി ഏകദിനത്തിൽ 10,000 റൺസ് എന്ന നേട്ടവും കൈവരിച്ചിരുന്നു. ധോണിയുടെ ക്ലാസ് ഇന്നിങ്സാണ് ഓസ്ട്രേലിയയെ ആറു വിക്കറ്റിന് പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ