വെല്ലിങ്ടണ്‍: പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തെറിയുകയായിരുന്നു ന്യൂസിലാന്റ്. ഓപ്പണര്‍മാരായ കോളിന് മണ്‍റോയും ടിം സേയ്ഫേര്ട്ടും നല്കിയ മികച്ച തുടക്കത്തിന്റെ ബലത്തിലാണ് കിവീസ് ഇന്ത്യക്ക് മുന്നില്‍ 220 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചത്. ഓള് റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.
കിവീസ് സ്കോര്‍ 86 ലെത്തി നില്‍ക്കുകയായിരുന്നു അപ്പോള്‍. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു കിവീസ് ഓപ്പണര്‍മാര്‍. പന്ത് ക്രുണാലിന് നല്കി ധോണി ഇന്ത്യന്‍ ബൗളര്‍ക്ക് അരികിലെത്തി. മണ്‍റോക്ക് എങ്ങനെ പന്തെറിയണമെന്ന് പറഞ്ഞ് കൊടുക്കുകയായിരുന്നു ധോണി. പിന്നാലെ ഓഫ് സ്റ്റമ്പിന് പുറത്തായി ക്രുണാല്‍ എറിഞ്ഞ പന്ത് മണ്‍റോ ലോങ് ഓണിലേക്ക് പറഞ്ഞി.
— MS (@premchoprafan) February 6, 2019
മണ്‍റോയുടെ കണക്ക് കൂട്ടല്‍ പിഴച്ചു. ധോണിയുടേയും ക്രുണാലിന്റേയും കണക്കു കൂട്ടല്‍ ശരിയായി. വിജയ് ശങ്കറിന്റെ കൈകളിലാണ് മണ്‍റോയുടെ ഷോട്ട് ചെന്ന് വീണത്. മണ്‍റോ പുറത്തായെങ്കിലും ആ നേട്ടം മുതലെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. വന്നവരെല്ലാം ഇന്ത്യന്‍ ബൗളര്‍മാരെ തല്ലി. ഒടുവില്‍ 220 ലക്ഷ്യം വച്ചിറങ്ങിയ ബാറ്റ്സ്മാന്മാരും തകര്‍ന്നതോടെ ഇന്ത്യക്ക് പരമ്പരയില്‍ ആദ്യ മത്സരം നഷ്ടമായി.