Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ട്രോഫിയ്ക്ക് പകരം കുട്ടിയെ എടുത്തുയര്‍ത്തി ധവാന്‍; സിഡ്‌നി ‘മുംബൈ ആയത്’ കണ്ട് ഞെട്ടി അവതാരക

ഇതിലും ആരവം കാണിക്കണമോ എന്ന് ചോദിച്ച് ധവാന്‍ അവതാരകയെ വീണ്ടും ഞെട്ടിച്ചു

സിഡ്‌നി: ഓസീസിനെതിരായ പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 22 പന്തില്‍ നിന്നും 41 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ച വെച്ചാണ് ശിഖര്‍ ധവാന്‍ പരമ്പര അവസാനിപ്പിച്ചത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും 117 റണ്‍സാണ് ധവാന്‍ നേടിയത്. മികച്ച പ്രകടനം ശിഖര്‍ ധവാന് പരമ്പരയിലെ താരമെന്ന നേട്ടവും സമ്മാനിച്ചു.

മാന്‍ ഓഫ് ദ സീരിസ് ധവാന്‍ ഏറ്റുവാങ്ങിയത് തന്റെ തനത് ശൈലിയിലായിരുന്നു. ഗബ്ബര്‍ എന്ന വിളിപ്പേരിനൊപ്പം തന്റെ ധവാന്റെ ‘തൈ ഫൈവ്’ ആഘോഷവും ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. അതുകൊണ്ട് തന്നെ സിഡ്‌നിയിലെ നിറഞ്ഞ ഗ്യാലറിയ്ക്ക് മുന്നില്‍ വച്ച് ട്രോഫി ഏറ്റുവാങ്ങാനെത്തിയ ധവാന്‍ ‘തൈ ഫൈവി’ലൂടെയാണ് തന്റെ സന്തോഷം അടയാളപ്പെടുത്തിയത്. അതിലും രസകരമായ കാഴ്ച്ചയായിരുന്നു സ്റ്റേജിലുണ്ടായിരുന്ന കുട്ടിയെ ധവാന്‍ എടുത്തുയര്‍ത്തിയത്.

മാന്‍ ഓഫ് ദ സീരിസ് സ്വീകരിക്കാന്‍ ധവാനെ അവതാരക ക്ഷണിച്ചതിന് പിന്നാലെ താരം സ്റ്റേജിലേക്ക് കയറി വരികയായിരുന്നു. സ്റ്റേജിലേക്ക് എത്തിയ ധവാന്‍ തനിക്ക് മുന്നിലുണ്ടായിരുന്ന പയ്യനെ എടുത്തുയര്‍ത്തി. ഇതോടെ സിഡ്‌നിയെ ‘മുംബൈയാക്കിയ’ ഇന്ത്യന്‍ ആരാധകരെ കൊണ്ട് നിറഞ്ഞ ഗ്യാലറി പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാലറിയുടെ ആവേശം കണ്ടപ്പോള്‍ അവതാരക ഉടനെ തന്നെ അതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു.

ഗ്യാലറിയുടെ ആവേശം കണ്ടാല്‍ ഓസ്‌ട്രേലിയ ആണെന്ന് തോന്നില്ല, ഇന്ത്യയിലെന്ന പോലെയുണ്ടെന്നായിരുന്നു അവതാരകയുടെ പ്രതികരണം. ഇതിന് മറുപടിയായി അവര്‍ ഇതിലും ആരവമുണ്ടാക്കുന്നത് കാണണോ എന്ന് ചോദിച്ചു കൊണ്ട് ധവാന്‍ ‘തൈ ഫൈവ്’ കാണിക്കുകയായിരുന്നു. ഇതോടെ ഗ്യാലറി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dhawan lifts boy in stage before recieving man of the series trophy

Next Story
വിരാട് കോഹ്ലിയെ മറി കടന്ന് ബാബര്‍ അസം; ഇന്ത്യയ്ക്ക് ‘ചെക്ക്’ വെച്ച് പാക് ആരാധകര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com