കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 125 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോൾ 49 റൺസിന്റെ ലീഡ് ഉണ്ട്. അർധ സെഞ്ചുറി നേടിയ ശിഖർ ധവാനും ലോകേഷ് രാഹുലുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നത്.

മഴമാറിയതോടെ ബാറ്റ്സ്മാൻമാരെ തുണയ്ക്കാൻ തുടങ്ങിയ ഈഡനിലെ പിച്ചിൽ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ഓപ്പണമാർ ബാറ്റ് വീശിയത്. ആക്രമണ ശൈലിയിൽ കളിച്ച രാഹുലായിരുന്നു ആദ്യം അർധ സെഞ്ചുറി പിന്നിട്ടത്. എന്നാൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ധവാൻ സ്കോറിങ് വേഗത്തിലാക്കി. 116 പന്തിൽ നിന്ന് 94 റൺസാണ് ധവാൻ നേടിയത്. 11 ഫോറും 2 സിക്സറുകളും അടങ്ങുന്നതാണ് ധവാന്റെ ഇന്നിങ്സ്. സെഞ്ചുറിക്ക് 6 റൺസ് അകലെ നിൽക്കെ ഫാസ്റ്റ് ബോളർ ഷനകയാണ് ധവാനെ വീഴ്ത്തിയത്.

കളി അവസാനിക്കുമ്പോൾ 73 റൺസോടെ കെ.എൽ.രാഹുലും , 2 റൺസോടെ ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. അവസാന ദിനമായ നാളെ ആദ്യ സെഷനിൽ അതിവേഗം റൺസ് അടിച്ചുകൂട്ടി ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

165/4 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിങ് പു​ന​രാ​രം​ഭി​ച്ച ല​ങ്ക​യ്ക്കു തു​ട​ക്ക​ത്തി​ൽ​ത​ന്നെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഭു​വ​നേ​ശ്വ​ർ കു​മാ​റും മു​ഹ​മ്മ​ദ് ഷാ​മി​യു​മാ​ണ് ല​ങ്ക​യ്ക്കു കൂ​ടു​ത​ൽ നാ​ശ​ങ്ങ​ളു​ണ്ടാ​ക്കി​യ​ത്. ഒരു ​ഘ​ട്ട​ത്തി​ൽ 201/7 എ​ന്ന നി​ല​യി​ൽ ത​ർ​ന്ന ല​ങ്ക​യെ ഹെ​റാ​ത്ത് കൈ​പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ഹെ​റാ​ത്ത് 67 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. നേ​ര​ത്തെ, ല​ഹി​രു തി​രി​മ​നെ (51), എ​യ്ഞ്ച​ലോ മാ​ത്യൂ​സ് (52) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ല​ങ്ക​യെ ലീ​ഡി​ലേ​ക്കു ന​യി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ