ചെന്നൈ : പിച്ചിൽ മാത്രമല്ല മൈതാനത്തിന്റെ ഏത് മൂലയിലും തന്റെ ജോലി ഗംഭീരമാക്കുന്ന വ്യക്തിയാണ് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. വെടിക്കെട്ട് ബാറ്റിങ് കൊണ്ടും തകർപ്പൻ ഫീൾഡിങ്ങിലൂടെയും താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. അത്തരത്തിൽ മികച്ച മറ്റൊരു പ്രകടനത്തിനാണ് ഇന്ത്യ – വിൻഡീസ് മൂന്നാം ടി20 മത്സരം വേദിയായത്.

Read Also: സമ്പൂർണ്ണം…സർവാധിപത്യം; വിൻഡീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

കളിയുടെ ആറാം ഓവറിലാണ് സംഭവം. ക്രുണാലിന്റെ രണ്ടാം പന്ത് ഉയർത്തിയടിച്ച ഹോപ്പ് ഉൾപ്പടെ കളികണ്ട എല്ലാവരും സിക്സർ ഉറപ്പിച്ചു. എന്നാൽ ബൗണ്ടറി ലൈനിൽ അങ്ങനെ വേഗം കീഴടങ്ങാൻ ധവാൻ തയ്യറല്ലായിരുന്നു. ഉയർന്ന് ചാടിയ ധവാൻ പന്ത് ബൗണ്ടറിക്ക് ഇപ്പുറം തന്നെ തട്ടിയിട്ടു.

വിഡിയോ: ധവാന്റെ മനോഹര ഡൈവ്

എന്നാൽ പന്ത് കൈയ്യിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ ധവാന്റെ കാല് ബൗണ്ടറി ലൈനിൽ മുട്ടിയതിനാൽ അമ്പയർ സിക്സ് അനുവദിക്കുകയായിരുന്നു. വിക്കറ്റെടുക്കാനായില്ലെങ്കിലും, ആറ് റൺസ് വിൻഡീസ് നേടിയെങ്കിലും താരം നടത്തിയ ശ്രമത്തെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook