കഴിവുകൊണ്ട് സമ്പന്നൻ, ദീർഘവീക്ഷണമുണ്ട്; ദേവ്‌ദത്ത് പടിക്കലിനെ പുകഴ്‌ത്തി കോഹ്‌ലി

കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതിൽ താൻ ഏറെ സന്തുഷ്‌ടനാണെന്ന് ദേവ്‌ദത്ത് പടിക്കൽ

മലയാളി താരവും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണർ ബാറ്റ്‌സ്‌മാനുമായ ദേവ്‌ദത്ത് പടിക്കലിനെ വാനോളം പുകഴ്‌ത്തി വിരാട് കോഹ്‌ലി. ബാറ്റിങ് മികവുകൊണ്ട് സമ്പന്നനാണ് പടിക്കലെന്ന് കോഹ്‌ലി പറഞ്ഞു. രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ബാംഗ്ലൂരിനെ വിജയിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ചത് ദേവ്‌ദത്ത് പടിക്കലാണ്. ബാംഗ്ലൂർ നായകൻ കോഹ്‌ലിയും അർധ സെഞ്ചുറി നേടിയിരുന്നു. മത്സരശേഷം സംസാരിക്കുമ്പോഴാണ് ദേവ്‌ദത്തിന്റെ ബാറ്റിങ് മികവിനെ കോഹ്‌ലി വാഴ്‌ത്തിയത്.

“ദേവ്‌ദത്തിന്റെ ബാറ്റിങ് മികവിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നില്ല. വളരെ കഴിവുള്ള താരമാണ്. ഏറെ ദീർഘവീക്ഷണമുള്ള ബാറ്റ്‌സ്‌മാനാണ്. ഷോട്ടുകളിൽ കൃത്യതയുണ്ട്. റിസ്‌കുകളെടുക്കാൻ തയ്യാറുള്ള താരമാണ്. ഓരോ മത്സരവും മനസിലാക്കി കളിക്കാൻ അവന് അറിയാം.” കോഹ്‌ലി പറഞ്ഞു.

Read Also: IPL 2020-DC vs KKR Live Cricket Score: 200 കടന്നെങ്കിലും പരാജയപ്പെട്ട് കൊൽക്കത്ത; ഡൽഹിക്കിത് മൂന്നാം ജയം

കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതിൽ താൻ ഏറെ സന്തുഷ്‌ടനാണെന്ന് ദേവ്‌ദത്ത് പടിക്കലും പറഞ്ഞു. “കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യുമ്പോൾ ഇതൊരു സ്വപ്‌നമാണോ എന്നു പോലും തോന്നി. ഏറെ നാളായി ഞാൻ പിന്തുടരുന്ന താരമാണ് കോഹ്‌ലി. ടീമിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹം പരിശ്രമിക്കുകയായിരുന്നു. എന്നെ കൂടി അദ്ദേഹം പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു. 20 ഓവർ ഫീൽഡ് ചെയ്‌ത ശേഷം ഈ കനത്ത ചൂടിൽ ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. എന്നാൽ, ഓരോസമയത്തും കോഹ്‌ലി എനിക്ക് ആവശ്യമായ പിന്തുണ നൽകിയിരുന്നു” പടിക്കൽ പറഞ്ഞു.

ipl

രാജസ്ഥാനെതിരായ മത്സരത്തിൽ അനായാസ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ബാംഗ്ലൂർ മറികടന്നു. സീസണിലെ രണ്ടാം അർധസെഞ്ചുറിയുമായി തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും ഫോമിലേക്കെത്തിയ നായകൻ വിരാട് കോഹ്‌ലിയുടെയും ബാറ്റിങ് മികവിലാണ് ബ്ലാംഗ്ലൂർ അനായാസ ജയം സ്വന്തമാക്കിയത്.

ദേവ്ദത്തും കോഹ്‌ലിയും ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 45 പന്തിൽ ആറ് ഫോറും ഒരു സിക്‌സുമടക്കം 63 റൺസ് നേടിയ ദേവ്ദത്തും 53 പന്തിൽ 72 റൺസ് നേടിയ നായകൻ കോഹ്‌ലിയും മികച്ച കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Devdutt padikkal virat kohli royal challengers bangalore ipl 2020

Next Story
IPL 2020-DC vs KKR Live Cricket Score: 200 കടന്നെങ്കിലും പരാജയപ്പെട്ട് കൊൽക്കത്ത; ഡൽഹിക്കിത് മൂന്നാം ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com