കൊച്ചി : കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ മുൻ ഓസ്ട്രേലിയൻ താരം ഡേവ് വാട്ട്മോർ എത്തുന്നു. ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, സിംബാവെ എന്നീ ദേശീയ ടീമുകളുടെ പരിശീലകനായിരുന്ന വ്യക്തിയാണ് ഡേവ് വാട്ട്മോർ. 1996ൽ ശ്രീലങ്കയെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച വാട്ട്മോറുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ചെന്നൈയിൽ ചർച്ച നടത്തിയിരുന്നു. ഡേവ് വാട്ട്മോർ മാർച്ച് 22 ന് കേരളത്തിൽ എത്തുമെന്നും അന്തിമ കരാർ​ അന്ന് തീരുമാനിക്കുമെന്നും കെസിഎ അറിയിച്ചു.

2009 മുതൽ 2012 വരെ ഐപിഎൽ ടീമായ കൊൽക്കത്ത​ നൈറ്റ് റൈഡേഴ്സ് ടീമിനേയും വാട്ട്മോർ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 ടീമിനേയും വാട്ട്മോർ പരിശീലിപ്പിച്ചിട്ടുണ്ട്. ജനുവരിയിൽ ചെന്നൈയിൽ നടന്ന ദക്ഷിണ മേഖലാ സയ്യിദ് മുഷ്താഖ് അലി ട്രോഫി മൽസരത്തിനു മുന്നോടിയായി ഡേവ് വാട്ട്മോർ കേരള ടി20 കളിക്കാരുമായി ആശയവിനിമയം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ