ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരങ്ങള്‍ തൂത്തുവാരിയ ഇന്ത്യ കുട്ടിക്രിക്കറ്റിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ന് വൈകുന്നേരമാണ് ആദ്യ ട്വന്റി 20 നടക്കുന്നത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കിയത് കൊണ്ട് തന്നെ താരങ്ങള്‍ എല്ലാവരും ഭക്ഷണത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

യോ-യോ ടെസ്റ്റിന്റെ തുടക്കത്തോടെ ഫിറ്റ്നസിനായി ഡയറ്റ് ചെയ്യാതെ തരമില്ല എന്ന രീതിയിലുമായി കാര്യങ്ങള്‍. അത്കൊണ്ട് തന്നെ ഇതിനുളള ഭക്ഷണത്തിനായി പ്രത്യേക പാചകക്കാരേയും വെക്കാറുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ പ്രാദേശിക പാചക സംഘം ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ട ഭക്ഷണം നല്‍കിയില്ലെന്നാണ് വാര്‍ത്ത. ഇന്ത്യന്‍ ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഇത് പാചകം ചെയ്യാന്‍ അറിയാത്തതിനാല്‍ നിഷേധിക്കുകയായിരുന്നു.

എന്നാല്‍ മറ്റൊരു പാചകസംഘത്തെ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ ഈ പ്രശ്നം പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഗീറ്റ് റെസ്റ്റോറന്റാണ് ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്നത്. റസ്റ്റോറന്റ് അധികൃതര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘പ്രാദേശിക ഭക്ഷണത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അതൃപ്തി അറിയിച്ചത് കൊണ്ട് ഞങ്ങളാണ് ഭക്ഷണം തയ്യാറാക്കി നല്‍കുക. ഡ്രെസിംഗ് റൂമിലും ഇന്ത്യന്‍ താരങ്ങളെ അനുഗമിക്കുന്നവര്‍ക്കും മാത്രമാണ് ഭക്ഷണം തയ്യാറാക്കുക’, ഗീറ്റ് റസ്റ്റോറന്റ് മാനേജര്‍ പറഞ്ഞു.

മൂ​​​​ന്ന് മ​​​​ത്സ​​​​ര ട്വ​​​​ന്‍റി20 പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കാണ് ഇ​​​​ന്ത്യ ഇന്ന് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര കൈ​​​​വി​​​​ടു​​​​ക​​​​യും റാ​​​​ങ്കിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് പി​​​​ന്നി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​ന്‍റെ ഇ​​​​ര​​​​ട്ട നാ​​​​ണ​​​​ക്കേ​​​​ട് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് ജെ.​​​​പി. ഡു​​​​മി​​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക നാ​​​​ട്ടു​​​​കാ​​​​ർ​​​​ക്ക് മു​​​​ന്നി​​​​ലി​​​​റ​​​​ങ്ങു​​​​ക.

ന്യൂ ​​​​വാ​​​​ണ്ട​​​​റേ​​​​ഴ്സി​​​​ൽ ട്വ​​​​ന്‍റി-20​​​​യി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​ർ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മ​​​​ല്ല ച​​​​രി​​​​ത്രം. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ നി​​​ര​​​യി​​​ലു​​​ള്ള ക്രി​​​സ്റ്റ്യ​​​ൻ ജോ​​​ൻ​​​ക​​​ർ, റീ​​​സ ഹെ​​​ൻ​​​ഡ്രി​​​ക്സ്, ഡെ​​​യ്ൻ പീ​​​റ്റേ​​​ഴ്സ​​​ൺ, ജൂ​​​ണി​​​യ​​​ർ ഡാ​​​ല എ​​​ന്നി​​​വ​​​ർ ഇ​​​രു​​​വ​​​രെ ഒ​​​രു രാ​​​ജ്യാ​​​ന്ത​​​ര മ​​​ത്സ​​​രം​​​പോ​​​ലും ക​​​ളി​​​ച്ചി​​​ട്ടി​​​ല്ല.

ത​​​ല​​​മു​​​തി​​​ർ​​​ന്ന ഹ​​​ഷിം അം​​​ല​​​ക്കും ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ ന​​​യി​​​ച്ച ഫ​​​ർ​​​ഹാ​​​ൻ ബെ​​​ഹാ​​​ർ​​​ഡി​​​നും വി​​​ശ്ര​​​മം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ക​​​യു​​​മാ​​​ണ്. ചു​​​രു​​​ക്ക​​​ത്തി​​​ൽ പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​ര​​​ല്ലാ​​​ത്ത ക​​​ളി​​​ക്കാ​​​രെ ന​​​യി​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല​​​യാ​​​ണ് ഡു​​​മി​​​നി​​​യി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്, അ​​​തും കൊ​​​ല്ലു​​​ന്ന ഫോ​​​മി​​​ൽ​​​നി​​​ൽ​​​ക്കു​​​ന്ന വി​​​രാ​​​ട് കോ​​​ഹ്‌​​​ലി​​​ക്കും സം​​​ഘ​​​ത്തി​​​നു​​​മെ​​​തി​​​രേ! ബൗ​​​ളിം​​​ഗ് നി​​​ര​​​യി​​​ൽ ക​​​ഗി​​​സോ റ​​​ബാ​​​ഡ, മോ​​​ണി മോ​​​ർ​​​ക്ക​​​ൽ, ലു​​​ൻ​​​ഗി എ​​​ൻ​​​ഗി​​​ഡി, ഇ​​​മ്രാ​​​ൻ താ​​​ഹി​​​ർ എ​​​ന്നി​​​വ​​​രി​​​ല്ലെ​​​ന്ന​​​തും ആ​​​തി​​​ഥേ​​​യ​​​ർ​​​ക്ക് പ്ര​​​ശ്നം​​​സൃ​​​ഷ്ടി​​​ച്ചേ​​​ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook