ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ അടങ്ങിയതിനു പിന്നാലെ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനില്‍ വൻ അഴിച്ചുപണി. പ്രഫുല്‍ പട്ടേലിനെ പ്രസിഡന്റ് സ്ഥാനത്തു നീന്നു ഡൽഹി ഹൈക്കോടതി നീക്കി. ദേശീയ കായിക കോഡ് അനുസരിച്ചല്ല പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍.

പു​തി​യ പ്ര​സി​ഡ​ന്‍റി​നെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്. അ​ഞ്ചു മാ​സ​ത്തി​ന​കം ഫെ​ഡ​റേ​ഷ​ൻ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് കോടതി നി​ർ​ദേ​ശം. മേ​ൽ​നോ​ട്ട​ത്തി​നാ​യി മു​ൻ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ​സ്.​വൈ.​ഖു​റേ​ഷി​യെ കോ​ട​തി അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ച്ചു.

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് അ​വ​സാ​നി​ച്ചി​ട്ട് മൂ​ന്നു ദി​വ​സം മാ​ത്രം പി​ന്നി​ടു​മ്പോ​ഴാ​ണ് പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ സ്ഥാ​നം പോ​യ​ത്. അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കാ​ണി​ക​ൾ എ​ത്തി​യ ടൂ​ർ​ണ​മെ​ന്‍റാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത്. ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഫു​ട്ബോ​ൾ കാ​ഴ്ച​വ​ച്ചും സം​ഘാ​ട​ന മി​ക​വി​ലും ഇ​ന്ത്യ​ൻ ഫെ​ഡ​റേ​ഷ​നെ ഫി​ഫ അ​നു​വ​ദി​ച്ചി​രു​ന്നു. അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ന് വേ​ദി​യാ​കാ​ൻ ഇ​ന്ത്യ ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റി​നെ മാ​റ്റി​യിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ