/indian-express-malayalam/media/media_files/uploads/2020/09/Shreyas-Iyer.jpg)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ. ഇന്നലെ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരബാദും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിലെ പിഴവിനാണ് ശ്രേയസ് അയ്യർക്ക് പിഴയിട്ടത്.
Also Read: സൂപ്പർ സഞ്ജു; പാറ്റ് കമ്മിൻസിനെ പറന്ന് പിടിച്ച് മലയാളി താരം, വീഡിയോ
കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് 12 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടത്. ഈ ഐപിഎൽ സീസണിൽ ഇത് രണ്ടാം തവണയാണ് ഒരു നായകന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപ പിഴ ലഭിക്കുന്നത്. നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം നായകൻ വിരാട് കോഹ്‌ലിക്കാണ് 12 ലക്ഷം രൂപ പിഴയൊടുക്കേണ്ടിവന്നത്.
Read Also: സൂപ്പർ ഓവറിൽ എന്തുകൊണ്ട് ഇഷാനെ ഇറക്കിയില്ല? വിവാദങ്ങൾക്കിടെ പ്രതികരിച്ച് മുംബെെ ടീം മാനേജ്‌മെന്റ്
അതേസമയം, സൺറെെസേഴ്‌സ് ഹെെദരബാദിനെതിരായ മത്സരത്തിൽ ശ്രേയസ് അയ്യരുടെ ഡൽഹി ക്യാപിറ്റൽസ് പരാജയം ഏറ്റുവാങ്ങി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 15 റൺസിനാണ് സൺറൈസേഴ്സിന്റെ ജയം. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 163 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന കാപിറ്റൽസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമാണ് നേടാനായത്.
Also Read: ഇഷ്ടതാരം സഞ്ജു, രാജസ്ഥാനെ പിന്തുണയ്ക്കാനുള്ള കാരണവും അത് തന്നെ; മനസ് തുറന്ന് സ്‌മൃതി മന്ദന
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനാണ് മലയാളി കൂടിയായ ശ്രേയസ് അയ്യർ. കഴിഞ്ഞ സീസണിൽ ടീമിനെ പ്ലേ ഓഫ് വരെയെത്തിച്ച താരം ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. ഏറെക്കാലം ഇന്ത്യൻ മധ്യനിരയിലെ ചോദ്യചിഹ്നമായിരുന്ന നാലാം നമ്പരിൽ ഇടംപിടിച്ച താരം ഇപ്പോൾ ദേശീയ ടീമിലെയും സ്ഥിരസാനിധ്യമാണ്,
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us