സന്തോഷ് ട്രോഫി: സർവീസസിനോട് തോൽവി; നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്

ദക്ഷിണ മേഖല റൗണ്ടിൽ ഒരു ഗോൾ പോലും നേടാതെയാണ് കേരളം സന്തോഷ് ട്രോഫിയിൽ നിന്ന് പുറത്താകുന്നത്

santhosh trophy, kerala vs services, football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ

നെയ്‌വേലി: സന്തോഷ് ട്രോഫിയിൽ ഫൈനൽ റൗണ്ട് കാണാതെ നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. ദക്ഷിണ മേഖല റൗണ്ടിൽ നടന്ന അവസാന മത്സരത്തിൽ സർവീസസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്. നേരത്തെ നടന്ന രണ്ട് മത്സരങ്ങളിൽ കേരളം സമനില വഴങ്ങിയിരുന്നു.

ദക്ഷിണ മേഖല റൗണ്ടിൽ ഒരു ഗോൾ പോലും നേടാതെയാണ് കേരളം സന്തോഷ് ട്രോഫിയിൽ നിന്ന് പുറത്താകുന്നത്. തെലങ്കാനയ്ക്കെതിരായ ആദ്യ മത്സരത്തിലും പുതുച്ചേരിക്കെതിരായ രണ്ടാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ചാമ്പ്യൻ സ്ഥാനത്ത് നിന്നാണ് ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ കേരളം പുറത്താവുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഒരു ടീം മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കൂ. ഗോളടിക്കുന്നതിൽ മുന്നേറ്റ നിര വരുത്തിയ പിഴവുകളാണ് കേരളത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Defending champion kerala bow out of santhosh trophy

Next Story
മൂന്നാം അമ്പയറിനും പിഴച്ചു; ഡാറിലിന്റെ വിക്കറ്റ് വിവാദത്തിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express