മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിലെ നിലവിലെ ചാംപ്യനും ലോക രണ്ടാം നന്പർ താരവുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. ഉസ്ബെക്കിസ്ഥാന്റ ലോക 117-ാം നന്പർ താരം ഡെന്നിസ് ഇസ്‌റ്റോമിനാണ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോക്കോവിച്ചിനെ തോൽപ്പിച്ചത്.
സ്കോർ: 7-6, 5-7, 2-6, 7-6, 6-5
ആദ്യ സെറ്റ് കൈവിട്ടെങ്കിലും രണ്ടും മൂന്നും സെറ്റുകൾ ജോക്കോവിച്ച് നേടി. എന്നാൽ മികച്ച പോരാട്ടം നടത്തിയ ഡെന്നിസ് നാലും അഞ്ചും സെറ്റുകൾ നേടി മൽസരം നേടി. ഓസ്ട്രേലിയൻ ഓപ്പണിൽ 2010 ലും 2014 ലും ഇരുവരും നേർക്കുനേർ വന്നിരുന്നെങ്കിലും രണ്ടു തവണയും വിജയം ജോക്കോവിച്ചിനായിരുന്നു. ആറു തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ ജോക്കോവിച്ചിനെ തോൽപ്പിക്കാനായത് ഡെന്നിസിന്റെ കരിയറിലെ തിളക്കമാർന്ന നേട്ടമാണ്.
WOW! Defending champ Novak #Djokovic is OUT of #AusOpen! Istomin wins 7-6, 5-7, 2-6, 7-6, 6-4. pic.twitter.com/DsDJLilWXW
— #AusOpen (@AustralianOpen) January 19, 2017