scorecardresearch
Latest News

ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലേക്ക് ദെനേചന്ദ്ര മെയ്തേ

പൂനെ എഫ്.സിയിലൂടെയാണ് മേയ്തേ സീനിയർ കരിയർ ആരംഭിച്ചത്. പിന്നീട് ചർച്ചിൽ ബ്രദേഴ്സിനു വേണ്ടിയും ബൂട്ടണിഞ്ഞു

Defender, Denechandra Meitei,Kerala Blasters, ISL, ബ്ലാസ്റ്റേഴ്സ്, ഐഎസ്എൽ, ie malayalam, ഐഇ മലയാളം
Credit: Kerala Blasters FC

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലേക്ക് മണിപ്പൂരി ഡിഫൻഡർ യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്തേയും. 26കാരനായ ദെനേചന്ദ്ര മേയ്തേ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലൊപ്പുവെച്ചു.

പൂനെ എഫ്.സിയിലൂടെയാണ് മേയ്തേ സീനിയർ കരിയർ ആരംഭിച്ചത്. പിന്നീട് ചർച്ചിൽ ബ്രദേഴ്സിനു വേണ്ടിയും ബൂട്ടണിഞ്ഞു.

പത്താം വയസ്സിൽ തന്റെ പ്രാദേശിക ക്ലബ്ബിനായി ഫുട്ബോൾ കളിക്കാൻ ആരംഭിച്ച മേയ്തേ പിന്നീട് ജില്ലാ ടീമിലേക്ക് മുന്നേറി. തുടർന്ന് മണിപ്പൂർ ഫുട്ബോൾ ടീമിന്റെ ഭാഗമായി യുവ ദേശീയ മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ലെഫ്റ്റ് ബാക്ക് കളിക്കാരനായ മേയ്തേ മോഹൻ ബഗാൻ എ.സി അക്കാദമിയിലെത്തിയതോടെ അദ്ദേഹത്തിന്റെ കഴിവുകൾ കൃത്യമായി കണ്ടെത്തി വികസിപ്പിക്കാനായി.

ഒരു വർഷത്തിന് ശേഷം ഒഡീഷയിലെ സാംബാൽപൂർ അക്കാദമിയിൽ ചേർന്നു. അവിടെ രണ്ട് തവണ അണ്ടർ 19 ഐ-ലീഗ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു മേയ്തേ. മേയ്‌തേ അണ്ടർ 13 ദേശീയ ടീമിനെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു.

Read More Football Related News: ‘സന്ദേശ് ജിങ്കന് ഇത് വിദേശ ക്ലബ്ബുകളിൽ കളിക്കാനുള്ള ശരിയായ സമയം, അനിരുദ്ധ് ഥാപ്പയ്ക്കും അതിന് കഴിയും’

2013ൽ പൂനെ എഫ്.സിയിലൂടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ചർച്ചിൽ ബ്രദേഴ്‌സിലെത്തിയ അദ്ദേഹം 15 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ രണ്ട് സീസണുകളിൽ യഥാക്രമം നെറോക എഫ്സി, ട്രാഉ എഫ്സി എന്നീ ക്ലബ്ബുകളിലൂടെ ഐ-ലീഗിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഡിഫെൻസിവ് മിഡ്ഫീൽഡ് സ്ഥാനത്തും പരിഗണിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന പ്രതിരോധനിരക്കാരനാണ് മേയ്തേയെന്ന് ബ്ലാസ്റ്റേഴ്സ് അഭിപ്രായപ്പെട്ടു.

ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കഴിയുന്നതി തനിക്ക് അഭിമാനമുണ്ടെന്ന് മേയ്തേ പറഞ്ഞു. “ഐ‌എസ്‌എൽ പോലുള്ള അഭിമാനകരമായ ലീഗിന്റെ ഭാഗമാകുക എന്നത് എനിക്ക് എല്ലായ്‌പ്പോഴും ഒരു സ്വപ്നമാണ്, മാത്രമല്ല വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഏറ്റവും മികച്ച കഴിവുകൾ പുറത്തെടുത്തുകൊണ്ട് ടീമിന്റെ വിജയത്തിന് സംഭാവന നൽകുവാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . ക്ലബ്ബിന് രാജ്യമെമ്പാടും പ്രസിദ്ധമായ മികച്ച ആരാധകവൃന്ദമുണ്ട്, അവർക്ക് വേണ്ടി കളിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ എത്തിയ ദെനേചന്ദ്ര മേയ്തേ പറഞ്ഞു.

Read More Football Related News: മികച്ച സ്‌ട്രൈക്കര്‍ ആകാന്‍ ഗോള്‍ നിമിഷത്തെ തിരിച്ചറിയാനുള്ള ആറാമിന്ദ്രിയം വേണം: ബൈചുങ് ബൂട്ടിയ

ടീമിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മെയ്തേ എല്ലാ ശ്രമങ്ങളും, കഠിനാധ്വാനവും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായ് ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.”ദെനേചന്ദ്ര മേയ്തേയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. തന്റെ പൊസിഷനിൽ വളരെ മികച്ചതും കഴിവുള്ളതുമായ കളിക്കാരനായ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത് അഭിമാനത്തിന്റെ നിമിഷമാണ്, ഒപ്പം ഒരു വലിയ ഉത്തരവാദിത്തവും. ടീമിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹം എല്ലാ ശ്രമങ്ങളും, കഠിനാധ്വാനവും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സീസണിൽ വെല്ലുവിളികൾ നേരിടാനും, പ്രചോദിതനാകാനും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ”, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Defender denechandra meitei to kerala blasters isl