/indian-express-malayalam/media/media_files/uploads/2023/08/WhatsApp-Image-2023-08-25-at-10.09.31.jpeg)
ലോകകപ്പ് ഫൈനലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി പ്രാഗ്നാനന്ദ
ഫിഡെ ലോകകപ്പ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ്, യുവതാരങ്ങളുടെ യുഗം ആരംഭിച്ചുവെന്ന് ആർ. പ്രഗ്നാനന്ദയുടെ കോച്ച് ആർ ബി രമേഷ് ട്വീറ്റ് ചെയ്തു. ടൂർണമെന്റ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ, നാല് ഇന്ത്യൻ യുവതാരങ്ങൾ ആദ്യമായി, ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. അതിശയിപ്പിക്കുന്ന രീതിയിൽ ഫൈനലിലുമെത്തി. ഏറ്റവും പ്രധാനമായി, എട്ട് കളിക്കാരുള്ള കാൻഡിഡേറ്റ് ടൂർണമെന്റിൽ പ്രാഗ്നാനന്ദ തന്റെ സ്ഥാനം ഉറപ്പിച്ചു, അതിൽ വിജയി നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറനെ വെല്ലുവിളിക്കുന്നു.
18 കാരനായ പ്രാഗ് മാഗ്നസ് കാൾസണെതിരേ ഫൈനലിൽ എത്തി പരാജയപ്പെട്ടു. എന്നാൽ എങ്ങനെ അവിടെ വരെ എത്തി എന്നത് വളരെ പ്രധാനമാണ്. ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറ, കൗമാരപ്രായക്കാരനായ അർജുൻ എറിഗൈസി, ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാന എന്നിവരെ ടൈ ബ്രേക്കറുകളിൽ മറികടന്ന് ലോകകപ്പ് ഫൈനലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. 31-ാം സീഡായ പ്രാഗ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന ഏറ്റവും താഴ്ന്ന സീഡ് കൂടിയാണ്.
കൊവിഡ്-19 പാൻഡെമിക്കിന് ശേഷം ഇന്ത്യൻ ചെസ്സിൽ വലിയ പോസിറ്റീവ് പരിവർത്തനം കണ്ടു. കായികരംഗത്ത് താൽപ്പര്യം കുതിച്ചുയരുകയും പ്രാഗ് അതിന്റെ ഹൃദയഭാഗത്തും. 16 വയസ്സുകാരൻ അഞ്ച് തവണ ലോക ചാമ്പ്യനായ കാൾസണെ തോൽപിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരിൽ നിന്ന് പ്രാഗിന് അഭിനന്ദന സന്ദേശങ്ങൾ ലഭിച്ചു.
പ്രാദേശിക ചെസ്സ് ചാമ്പ്യനായ സഹോദരി വൈശാലി രമേശ്ബാബുവിന്റെ തണലിൽ വളർന്ന പ്രാഗ്, മാതാപിതാക്കളുടെ പ്രോത്സാഹനത്തോടെ മൂന്നാം വയസ്സിൽ ഗെയിം കളിക്കാൻ തുടങ്ങി. വളരെ ചെറുപ്പത്തിൽത്തന്നെ അസാമാന്യമായ ചെസ്സ് കഴിവുകൾ പ്രകടിപ്പിക്കുകയും പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു.
10 വയസ്സും 10 മാസവും ഉള്ളപ്പോൾ, 2016 ൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷണൽ മാസ്റ്ററായി. 2018-ൽ 12-ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്ററായി, അക്കാലത്ത് അങ്ങനെ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരൻ. 14-ാം വയസ്സിൽ ഇഎൽഒ റേറ്റിംഗിൽ പ്രാഗ് 2600-ൽ എത്തി, അക്കാലത്തെ ലോക റെക്കോർഡ്.
പ്രാഗിന്റെ സുഹൃത്തായ പതിനേഴുകാരൻ ഡി ഗുകേഷ്, കഴിഞ്ഞ ആറ് മാസം എല്ലാ ശ്രദ്ധയും ആകർഷിച്ചു, പ്രത്യേകിച്ചും ജൂലൈയിൽ 2750 റേറ്റിംഗ് മാർക്ക് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയതിന് ശേഷം (തത്സമയ റേറ്റിംഗിൽ) ഈ മാസം ആദ്യം വിശ്വനാഥൻ ആനന്ദിനെ മറികടന്നു. റേറ്റിംഗിന്റെ കാര്യത്തിൽ പ്രാഗ് മന്ദഗതിയിലാണെന്ന് തോന്നിയേക്കാം, പക്ഷേ അത് അങ്ങനെയല്ലെന്ന്, അദ്ദേഹത്തിന്റെ കോച്ച് രമേഷ് വിശദീകരിക്കുന്നു.
"ഞങ്ങൾക്ക് ഒന്നര വർഷം (മഹാമാരിയ്ക്ക്) നഷ്ടപ്പെട്ടു!" ഇന്ത്യയുടെ പത്താമത്തെ ജിഎം ആയിരുന്ന രമേഷ് പറയുന്നു, കായികരംഗത്തെ ആദ്യകാലം മുതൽ പ്രാഗിനെ പരിശീലിപ്പിച്ചിരുന്നതും ഇദ്ദേഹമാണ്. “ആ കാലഘട്ടത്തിൽ, ലോകത്തിലെ എല്ലാ മുൻനിര താരങ്ങൾക്കൊപ്പവും കളിച്ച അനുഭവം പ്രാഗിന് ലഭിച്ചു. അവൻ തന്റെ ചെസ്സ് മൊത്തത്തിൽ മെച്ചപ്പെടുത്തി. എന്നാൽ അതിന് ഞങ്ങൾ നൽകിയ വില, കുറച്ച് ഫിഡെ റേറ്റുചെയ്ത ടൂർണമെന്റുകളിൽ കളിച്ചതാണ്. കഴിഞ്ഞ വർഷം, സ്റ്റാൻഡേർഡ് ടൈം കൺട്രോളിൽ (ELO റേറ്റിംഗുകളെ ബാധിക്കുന്ന ഗെയിമുകൾ) റേറ്റുചെയ്ത 60 ഗെയിമുകൾ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. അവൻ മന്ദഗതിയിലായിരുന്നില്ല. അദ്ദേഹം കുറച്ച് ഗെയിമുകൾ മാത്രമാണ് കളിക്കുന്നത്, ”രമേശ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.