‘സാക്ഷി പോയില്ലേ, ഒന്നു കൈ പിടിക്കടാ’, ധോണിയുടെ സങ്കടം തീർത്ത് പാണ്ഡ്യ

ക്രിക്കറ്റ് താരം എം.എസ്.ധോണിയും ഭാര്യ സാക്ഷിയും ഹാർദിക് പാണ്ഡ്യയും റിസപ്ഷന് ഒന്നിച്ചാണ് എത്തിയത്

മുംബൈ: രൺവീർ സിങ്-ദീപിക പദുക്കോൺ വെഡ്ഡിങ് റിസപ്ഷനിൽ പങ്കെടുക്കാൻ ബോളിവുഡിലേതടക്കം നിരവധി സെലിബ്രിറ്റികൾ എത്തിയിരുന്നു. ശനിയാഴ്ച രാത്രിയിൽ മുംബൈയിലായിരുന്നു ദീപ്‌വീർ റിസപ്ഷൻ നടന്നത്. ക്രിക്കറ്റ് താരം എം.എസ്.ധോണിയും ഭാര്യ സാക്ഷിയും ഹാർദിക് പാണ്ഡ്യയും റിസപ്ഷന് ഒന്നിച്ചാണ് എത്തിയത്.

ഹാർദിക്കും ധോണിയും സാക്ഷിയും ഒരുമിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആദ്യം മടിച്ച സാക്ഷിയെ ധോണിയാണ് നിർബന്ധിപ്പിച്ചത്. എന്നാൽ കുറച്ചുനിമിഷം കഴിഞ്ഞതും സാക്ഷി ഫ്രെയിമിൽനിന്നും ഓടി രക്ഷപ്പെട്ടു. സാക്ഷി പോയതും ധോണിയുടെ കൈ പിടിക്കാൻ ആരുമില്ലാതെയായി. ഇതോടെയാണ് ധോണി അടുത്തുനിന്ന ഹാർദിക്കിനോട് തന്റെ കൈപിടിക്കാൻ ആവശ്യപ്പെട്ടത്.

ഷാരൂഖ് ഖാന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, വരുണ്‍ ധവാന്‍, ഹൃതിക് റോഷന്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, രേഖ, ദിഷ പട്ടാണി, ഷബാന ആസ്മി തുടങ്ങി നിരവധി താരങ്ങള്‍ സത്കാരത്തില്‍ പങ്കെടുത്തു.

നവംബര്‍ 14, 15 തീയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും വിവാഹം. തുടര്‍ന്ന് ബെംഗളൂരുവിലും മുംബൈയിലുമായി മൂന്ന് വിവാഹ സത്കാരങ്ങള്‍ കഴിഞ്ഞു. ശനിയാഴ്ച നടന്നത് നാലാമത്തേതായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Deepika padukone ranveer singh reception sakshi ms dhoni hardik pandya

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com